ഏകദിന റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ കുതിപ്പ്; റോക്കറ്റ് വേഗത്തില്‍ ഫിഞ്ച്

Published : Apr 01, 2019, 05:17 PM IST
ഏകദിന റാങ്കിംഗില്‍ ഓസീസ് താരങ്ങളുടെ കുതിപ്പ്; റോക്കറ്റ് വേഗത്തില്‍ ഫിഞ്ച്

Synopsis

ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് റാങ്കിംഗില്‍ കുതിപ്പ്. ബാറ്റ്സ്‌മാന്‍മാരില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഫിഞ്ച് ഒന്‍പതാം സ്ഥാനത്തെത്തി. 

ദുബായ്: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന് റാങ്കിംഗില്‍ കുതിപ്പ്. ബാറ്റ്സ്‌മാന്‍മാരില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഫിഞ്ച് ഒന്‍പതാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ 5-0ന് സ്വന്തമാക്കിയപ്പോള്‍ ഫിഞ്ച് 451 റണ്‍സ് അടിച്ചെടുത്തിരുന്നു. രണ്ട് സെഞ്ചുറികളടക്കം 112.75 ശരാശരിയിലാണ് ഫിഞ്ചിന്‍റെ റണ്‍വേട്ട.

ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്‌മാന്‍ ഖവാജ 19-ാം സ്ഥാനത്തും 10 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി മാക്‌സ്‌വെല്‍ 23-ാം സ്ഥാനത്തുമെത്തി. പാക്കിസ്ഥാന്‍ താരങ്ങളായ ഇമാദ് വസീം 16ഉം ഹാരിസ് സൊഹൈല്‍ 33 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. എന്നാല്‍ ബാറ്റ്സ്‌മാന്‍മാരില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാറ്റമില്ല. വിരാട് കോലി, രോഹിത് ശര്‍മ്മ, റോസ് ടെയ്‌ലര്‍, ക്വിന്‍റണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലസിസ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍

ബൗളര്‍മാരിലും ആദ്യ അഞ്ച് സ്ഥാനക്കാരില്‍ മാറ്റമില്ല. ജസ്‌പ്രീത് ബുംറ, ട്രെന്‍റ് ബോള്‍ട്ട്, റാഷിദ് ഖാന്‍, ഇമ്രാന്‍ താഹിര്‍, കഗിസോ റബാഡ എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പാക്കിസ്ഥാന്‍ താരം ഇമാദ് വസീം ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37-ാം സ്ഥാനത്തെത്തി. ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഓസീസ് പേസര്‍ ഡേ റിച്ചാര്‍ഡ്‌സണ്‍ 38-ാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കളിച്ചത് 4 മത്സരം, അടിച്ചത് 18 വീതം സിക്സും ഫോറും, 266.67 സ്ട്രൈക്ക് റേറ്റ്, ഒടുവില്‍ ഓറഞ്ച് ക്യാപും തൂക്കി വൈഭവ് സൂര്യവംശി
വീണ്ടും വൈഭവ് 'സൂര്യ താണ്ഡവം', 26 പന്തില്‍ 78, ആര്‍സിബിയെ തകർത്ത് റോയല്‍ ജയവുമായി രാജസ്ഥാന്‍