
മസ്‌കറ്റ്: ഒമാനിൽ നടക്കുന്ന ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket 2022) ഏഷ്യ ലയൺസിന് (Asia Lions) രണ്ടാം ജയം. ഇന്ത്യ മഹാരാജാസിനെ (India Maharajas) 36 റൺസിന് ഏഷ്യ ലയൺസ് തോൽപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് 20 ഓവറില്‍ 4 വിക്കറ്റിന് 193 റൺസ് എടുത്തു. 45 പന്തില്‍ 72 റൺസെടുത്ത ഉപുൽ തരംഗയാണ് (Upul Tharanga) ടോപ്‌സ്‌കോറര്‍. 28 പന്തില്‍ 7 സിക്സര്‍ ഉള്‍പ്പെടെ പുറത്താകാതെ 69 റൺസെടുത്ത അസ്ഗര്‍ അഫ്ഗാന്‍ (Asghar Afghan) ആണ് ഏഷ്യന്‍ ടീമിനെ മികച്ച സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ഇന്ത്യ മഹാരാജാസിന് 20 ഓവറില്‍ 8 വിക്കറ്റിന് 157 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. വസിം ജാഫര്‍ 25 പന്തില്‍ 35ഉം യൂസഫ് പത്താന്‍ 19 പന്തില്‍ 21 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ മുഹമ്മദ് കൈഫിന് 4 പന്തില്‍ ഒരു റൺ എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യമായാണ് ആദ്യം ബാറ്റുചെയ്ത ടീം ടൂര്‍ണമെന്‍റില്‍ ജയിക്കുന്നത്.
ആദ്യ മത്സരത്തിൽ ഏഷ്യന്‍ ടീമിനെ ഇന്ത്യ മഹാരാജാസ് 6 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. വിജയലക്ഷ്യമായ 176 റൺസ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് പന്ത് ശേഷിക്കേ ജയം നേടി. യൂസഫ് പത്താന്‍ 40 പന്തില്‍ 80 റൺസെടുത്തു. ഒന്‍പത് ഫോറും 5 സിക്സറും യൂസഫ് നേടി. മുഹമ്മദ് കൈഫ് 37 പന്തില്‍ 42ഉം ഇർഫാന്‍ പത്താന്‍ 10 പന്തില്‍ 21ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ലീഗില്‍ ഇന്ന് മത്സരമില്ല. നാളെ ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്‍റ്സിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!