Legends League Cricket 2022 : 3 ടീമുകളിലായി ഇതിഹാസ താരസംഗമം; ലെജൻഡ്സ് ക്രിക്കറ്റ് ലീഗ് ടീമുകളെ പരിചയപ്പെടാം

By Web TeamFirst Published Jan 20, 2022, 10:32 AM IST
Highlights

ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മഹാരാജാസും-ഏഷ്യ ലയണ്‍സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും

മസ്‍കറ്റ്: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ അണിനിരത്തി ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് (Legends League Cricket 2022) ഇന്ന് കൊടിയുയരും. വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് (Amitabh Bachchan) ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ. മൂന്ന് ടീമുകളെയും താരങ്ങളേയും പരിചയപ്പെടാം. 

ഇന്ത്യ മഹാരാജാസ്: വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജന്‍ സിംഗ്, ഇർഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, ബദ്രിനാഥ്, ആർപി സിംഗ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമന്ദ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗർ, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി. 

ഏഷ്യ ലയണ്‍സ്: ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, കമ്രാന്‍ അക്മല്‍, ചാമിന്ദാ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദിൽഷൻ, അസര്‍ മഹ്മൂദ്, ഉപുല്‍ തരംഗ, മിസ്ബ ഉൾഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്ക്, മുഹമ്മദ് യൂസഫ്, ഉമർ ഗുല്‍, അസ്‍ഗാർ അഫ്‍ഗാന്‍. 

റെസ്റ്റ് ഓഫ് ദ വേൾഡ്: ഡാരന്‍ സമി, ഡാനിയേല്‍ വെട്ടോറി, ബ്രെറ്റ് ലീ, ജോണ്ടി റോഡ്സ്, കെവിന്‍ പീറ്റേഴ്സണ്‍, ഇമ്രാന്‍ താഹിർ, ഒവൈസ് ഷാ, ഹെർഷെല്‍ ഗിബ്സ്, ആല്‍ബി മോർക്കല്‍, മോണി മോർക്കല്‍, കോറി ആന്‍ഡേഴ്സണ്‍, മോണ്ടി പനേസർ, ബ്രാഡ് ഹാഡിന്‍, കെവിന്‍ ഒബ്രയാന്‍, ബ്രണ്ടന്‍ ടെയ്ലർ. 

ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ മഹാരാജാസും-ഏഷ്യ ലയണ്‍സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. ഒമാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളും ഇതേ സമയത്താണ്. ജനുവരി 29നാണ് ഫൈനല്‍. 

Legends League Cricket 2022 : സെവാഗ്, യുവി! സിക്സർ വെടിക്കെട്ടിന് ഇന്ത്യ മഹാരാജാസ്; മത്സരം കാണാന്‍ ഈ വഴികള്‍
 


 

click me!