Legends League Cricket 2022 : ഇതിഹാസങ്ങളുടെ ക്രിക്കറ്റ് പൂരം ഇന്നുമുതല്‍; ഇന്ത്യ മഹാരാജാസ് രാത്രി കളത്തില്‍

Published : Jan 20, 2022, 08:58 AM ISTUpdated : Jan 20, 2022, 09:02 AM IST
Legends League Cricket 2022 : ഇതിഹാസങ്ങളുടെ ക്രിക്കറ്റ് പൂരം ഇന്നുമുതല്‍; ഇന്ത്യ മഹാരാജാസ് രാത്രി കളത്തില്‍

Synopsis

വിരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം

മസ്‍കറ്റ്: ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് (Legends League Cricket 2022) ഇന്ന് ഒമാനിൽ തുടക്കമാകും. വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ മഹാരാജാസും (India Maharajas) ഏഷ്യ ലയണ്‍സും (Asia Lions) തമ്മില്‍ ഇന്ത്യന്‍സമയം രാത്രി 8നാണ് ഉദ്ഘാടന മത്സരം.

വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം. ഏഷ്യ ലയൺസ് ടീമിനായി പാകിസ്ഥാന്‍റെയും ശ്രീലങ്കയുടേയും ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങും.
സനത് ജയസൂര്യ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ,
മിസ്ബ ഉൾഹഖ് തുടങ്ങിയവരാണ് ടീമിലുള്ളത്. 

ഓസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉൾപ്പെടുത്തി റെസ്റ്റ് ഓഫ് ദ വേൾഡ് ടീമും
മത്സരിക്കും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ.

ഇന്ത്യ മഹാരാജാസ്: വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജന്‍ സിംഗ്, ഇർഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, ബദ്രിനാഥ്, ആർപി സിംഗ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമന്ദ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗർ, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി. 

EPL 2021-22 : ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ടോട്ടനം; യുണൈറ്റഡിനും ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ന്യൂസിലന്‍ഡിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത് സഞ്ജുവിന്‍റെ ബ്രില്യൻസ്, പറക്കും ക്യാച്ച്, പിന്നാലെ രണ്ട് ഭീമാബദ്ധങ്ങളും
ഇന്ത്യ-ന്യൂസിലൻഡ് കാര്യവട്ടം ടി20: വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ വന്‍ ഇളവ് പ്രഖ്യാപിച്ച് കെസിഎ