
ദോഹ:ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യ മഹാരാജാസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. വേള്‍ഡ് ജയന്‍റ്സ് ആണ് മഹാരാജാസിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്‍റ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ മാഹാരാജാസിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുളളു. 42 പന്തില്‍ 68 റണ്‍സടിച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് ഇന്ത്യാ മഹാരാജാസിന്‍റെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(29), മുഹമ്മദ് കൈഫ്(21) സുരേഷ് റെയ്ന(19) എന്നിവരും പൊരുതിയെങ്കിലും മാഹാരാജാസിന് ജയത്തിലെത്താനായില്ല.
ബ്രെറ്റ് ലീ എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു മാഹാരാജാസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ മുഹമ്മദ് കൈഫ് സിംഗിളെടുത്തു. രണ്ടാം പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നിക്ക് റണ്‍സെടുക്കാനായില്ല. മൂന്നാം പന്തില്‍ ബിന്നി പുറത്തായി. നാലാം പന്തില്‍ ഇര്‍ഫാന്‍ പത്താന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ കൈഫിന് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ലീയുടെ പന്തില്‍ പത്താന് രണ്ട് റണ്‍സെ നേടാനായുള്ളു. പതിനാറാം ഓവറില്‍ ഗൗതം ഗംഭീര്‍ പുറത്തായതാണ് മാഹാരാജാസിന് തിരിച്ചടിയായത്.
ഗില്ലിന്‍റെ സെഞ്ചുറി, പണികിട്ടി കെ എല്‍ രാഹുല്‍; ടെസ്റ്റ് ഓപ്പണിംഗ് സ്ഥാനത്തിന് അന്ത്യം?
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വേള്‍ഡ് ജയന്‍റ്സിനായി ആരോണ്‍ ഫിഞ്ചും ഷെയ്ന്‍ വാട്സണും അര്‍ധസെഞ്ചുറികള്‍ നേടി. ഫിഞ്ച് 31 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ വാട്സണ്‍ 32 പന്തില്‍ 55 റണ്‍സടിച്ചു. 13 റണ്‍സടിച്ച ടിനോ ബെസ്റ്റ് ഒഴികെ മറ്റാരും വേള്‍ഡ് ജയന്‍റ്സ് നിരയില്‍ രണ്ടക്കം കടന്നില്ല. ഇന്ത്യ മഹാരാജാസിനായി രണ്ടോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഹര്‍ഭജന്‍ സിംഗ് നാലു വിക്കറ്റെടുത്തപ്പോള്‍ പര്‍വീണ്‍ ടാംബെ രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!