കെസിഎൽ ഫാൻ ലീഗ് - തൃശൂർ ജില്ലയിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കൾ

Published : Jul 20, 2026, 03:39 PM IST
KCL Fan Leauge

Synopsis

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.

തൃശൂർ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ തൃശൂർ ജില്ലാ മത്സരങ്ങളിൽ ലെജൻഡ്സ് പൊന്നൂക്കര ജേതാക്കളായി. ഫൈനലിൽ ലോർഡ്സ് ഇലവനെയാണ് ലെജൻഡ്സ് പൊന്നൂക്കര തോൽപ്പിച്ചത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ലെജൻഡ്സ് പൊന്നൂക്കര ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തു. സനൂപ് കുക്കുവിന്റെയും വിഷ്ണു സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ലെജൻഡ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. സനൂപ് 18 പന്തുകളിൽ 40-ഉം വിഷ്ണു ഒൻപത് പന്തുകളിൽ 23-ഉം റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോർഡ്സിന് ആറ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് മാത്രമാണ് നേടാനായത്. ബൗളിങ്ങിലും തിളങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വിഷ്ണു സുന്ദറാണ് പ്ലെയർ ഓഫ് ദി മാച്ച്.

ലോർഡ്സ് ഇലവന്റെ ശ്രീഷ് ലാൽ പ്ലെയർ ഓഫ് ദി ടൂർണമെന്റും മികച്ച ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതും ശ്രീഷ് ലാൽ ആണ്. ലെജൻഡ്സ് ഒ. എസ്. ശശിധരനാണ് മികച്ച ബൗളർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോർഡ്‌സിലെ ചരിത്ര സെഞ്ച്വറിക്ക് പിന്നാലെ വിരമിക്കൽ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ
രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി, ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്; ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി