'ആ 6 പന്തും ഞാന്‍ നേരിടാം'; സെഞ്ചുറിക്ക് തൊട്ടുമുൻപ് സഞ്ജു പറഞ്ഞകാര്യം വെളിപ്പെടുത്തി അക്കീൽ ഹൊസൈൻ

Published : Apr 24, 2026, 01:00 PM IST
Sanju Samson vs MI

Synopsis

മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവര്‍ക്ക് പുതിയൊരു ഒരു ബൗളറെ പന്തേല്‍പ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു.

മുംബൈ: ഐപിഎല്‍ എൽ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാസണിന്‍റെ ഗെയിം അവയര്‍നെസിനെ വാഴ്ത്തി സഹതാരം അക്കീല്‍ ഹൊസൈൻ. സഞ്ജുവിന്‍റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോര്‍ 200 കടക്കാന്‍ കാരണമായതെന്നും അക്കീല്‍ ഹൊസൈൻ പറഞ്ഞു. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ വീണപ്പോൾ ചെന്നൈ സ്കോർ 160-170ൽ ഒതുങ്ങുമായിരുന്നുവെന്നും എന്നാൽ സഞ്ജുവിന്‍റെ ക്രീസിലെ സാന്നിധ്യമാണ് കളി മാറ്റിയതെന്നും അക്കീൽ പറഞ്ഞു.

സഞ്ജു അസാമാന്യമായ ഗെയിം അവയർനെസുള്ള താരമാണ്. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവര്‍ക്ക് പുതിയൊരു ഒരു ബൗളറെ പന്തേല്‍പ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചതെന്നും അക്കീല്‍ ഹൊസൈന്‍ പറഞ്ഞു.

 

ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും അക്കീൽ പറഞ്ഞു. സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കെ സഞ്ജു അക്കീലിനോട് പറഞ്ഞത് 20-ാം ഓവർ ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണമെന്നായിരുന്നു. പരമാവധി റൺസ് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു- അക്കീൽ വ്യക്തമാക്കി.

 

വാങ്കഡെയിൽ സെഞ്ചുറി നേടുക എന്നത് ഏത് ക്രിക്കറ്ററുടെയും സ്വപ്നമാണെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. എനിക്കും അതൊരു സ്പെഷ്യൽ ഫീലിംഗ് ആണ്. അവസാന ഓവറിലെ എല്ലാ പന്തും നേരിടണമെന്നും അത് വഴി സ്കോർ പരമാവധി ഉയർത്തണമെന്നും ഉണ്ടായിരുന്നു. എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം- സഞ്ജു പറഞ്ഞു. ഇന്നിംഗ്‌സിലെ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു തന്‍റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധോണിയുടെ അസാന്നിധ്യത്തിൽ ചെന്നൈയുടെ 'തല' ആയി സഞ്ജു; ഇതാണ് യഥാര്‍ത്ഥ നായകനെന്ന് ആരാധകർ
'ഇത് സഞ്ജു സ്റ്റൈലിഷ് സാംസണ്‍', മുംബൈയെ തരിപ്പണമാക്കിയ സഞ്ജുവിന്‍റെ വെടിക്കെട്ട് സെഞ്ചുറിയെ വാഴ്ത്തി മുന്‍ താരങ്ങള്‍