എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലിയാം ഡോസന്‍ ഇംഗ്ലണ്ട് ടീമില്‍; ഇന്ത്യക്കെതിരെ നാലാം ടെസ്റ്റിനുള്ള ടീമിനെ അറിയാം

Published : Jul 16, 2025, 12:58 PM IST
Liam Dawson

Synopsis

2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് 35കാരന്‍ അവസാനമായി ഇംഗ്ലീഷ് ജേഴ്സി ധരിച്ചത്.

ലണ്ടന്‍: സ്പിന്നര്‍ ലിയാം ഡോസനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഷുഐബ് ബഷീറിന് പകരമാണ് ഡോസനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടംകൈയന്‍ സ്പിന്നറായ ഡോസണ്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡോസന് തുണയായത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നിര്‍ണായ നാലാം ടെസ്റ്റ് ഈമാസം 23ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും.

2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് 35കാരന്‍ അവസാനമായി ഇംഗ്ലീഷ് ജേഴ്സി ധരിച്ചത്. ഇത്തവണത്തെ കൗണ്ടി സീസണില്‍ ഡേവ്സന്‍ മികച്ച ബൗളിങ് നടത്തിയിരുന്നു. ഹാംപ്ഷെയര്‍ താരമായ ഡേവ്സന്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങിലും തിളങ്ങി. താരം 536 റണ്‍സെടുത്തു. 139 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ഷൊയ്ബ് ബഷീറിനു പരിക്കേറ്റത്. താരത്തിന്റെ ചെറുവിരലിനു പൊട്ടലേല്‍ക്കുകയായിരുന്നു. എന്നിട്ടും അവസാന സെഷനില്‍ താരം പന്തെറിഞ്ഞു.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സ്, സാക്ക് ക്രാളി, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടംഗ്, ക്രിസ് വോക്‌സ്.

തോല്‍വിയോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യയുടെ പോയിന്റ് ശതമാനം 33.33 ആയി കുറഞ്ഞു. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യക്കെതിരെ രണ്ട് ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് 66.67 പോയിന്റ് ശതമാനമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍