ഇങ്ങനേയും ഒരു ഓവര്‍! അഞ്ച് പന്തില്‍ 33 റണ്‍സ്, നാല് സിക്‌സുകള്‍; തലകുനിച്ച് ലോഗന്‍ വാന്‍ ബീക്ക്

Published : Jan 13, 2024, 05:20 PM ISTUpdated : Jan 13, 2024, 08:59 PM IST
ഇങ്ങനേയും ഒരു ഓവര്‍! അഞ്ച് പന്തില്‍ 33 റണ്‍സ്, നാല് സിക്‌സുകള്‍; തലകുനിച്ച് ലോഗന്‍ വാന്‍ ബീക്ക്

Synopsis

ലോഗന്‍ 17-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കറ്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. ഡഗ് ബ്രേസ്‌വെല്ലായിരുന്നു ക്രീസില്‍.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ അഞ്ച് പന്തില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് വെല്ലിംഗ്ടണിന്റെ നെതര്‍ലന്‍ഡ്‌സ് താരം ലോഗന്‍ വാന്‍ ബീക്ക്. നോബോളുകളും വൈഡുകളും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് വിട്ടുകൊടുത്തത്. നാല് സിക്‌സുകളും ഓവറില്‍ ഉള്‍പ്പെടുന്നു. രണ്ട് പന്തുകള്‍ വൈഡായെന്ന് മാത്രമല്ല, ഒരു പന്ത് നോബോളും എറിഞ്ഞു.  ലോഗന്റെ ഓവറോടെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് വിജയിക്കുകയും ചെയ്തു.

ടോസ് നേടിയ വെല്ലിംഗ്ടണ്‍ ബാറ്റ് ചെയ്യാനെത്തുകയായിരുന്നു. 24  പന്തില്‍ 41 റണ്‍സെടുത്ത ലോഗന്‍ തന്നെയാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് അബ്ബാസ് 25 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ നാലിന് 48 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്നു വെല്ലിംഗ്ടണ്‍. എന്നാല്‍ അബ്ബാസ്, ലോഗന്‍ എന്നിവരുടെ ഇന്നിംഗ്‌സ് ടീമിന് ഗുണം ചെയ്തു. മറുപടി ബാറ്റിംഗില്‍ മോശമല്ലാത്ത തുടക്കമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന് ലഭിച്ചത്. 

ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ജാക്ക് ബോയലിനെ (57) ലോഗന്‍ പുറത്താക്കിയെങ്കിലും തന്റെ അവസാന ഓവറില്‍ റണ്‍സ് നിയന്ത്രിക്കാനായില്ല. ലോഗന്‍ 17-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്കറ്റിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 33 റണ്‍സായിരുന്നു. ഡഗ് ബ്രേസ്‌വെല്ലായിരുന്നു ക്രീസില്‍. ലോഗന്റെ ആദ്യ പന്ത് വൈഡ്. ആ പന്ത് ബൗണ്ടറിയാവുകയും ചെയ്തു. അടുത്ത രണ്ട് പന്തില്‍ ഓരോ റണ്‍ വീതം. പിന്നാലെ മറ്റൊരു വൈഡ് കൂടി. ആദ്യ രണ്ട് പന്തില്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിന് ലഭിച്ചത് എട്ട് റണ്‍.

അടുത്ത പന്ത് സിക്‌സ്, അതിനൊപ്പം നോബോളും. പിന്നാലെ മൂന്ന് പന്തുകളും സിക്‌സിലേക്ക് പറന്നു. ലോഗന്റെ ഒരു പന്ത് ബാക്കി നില്‍ക്കെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് വിജയം ആഘോഷിച്ചു.

ഇന്ത്യ ടി20 ലോകകപ്പ് നേടണമെങ്കില്‍ അവര് ടീമില്‍ വേണം! രണ്ട് താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് ഡിവില്ലിയേഴ്‌സ്
 

PREV
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്