ഇന്ത്യന്‍ ടീമില്‍ അവരില്ലാതിരുന്നത് ഇംഗ്ലണ്ടിന്‍റെ ഭാഗ്യം, ഇല്ലായിരുന്നെങ്കില്‍...തുറന്നു പറഞ്ഞ് ഇതിഹാസ താരം

By Web TeamFirst Published Mar 12, 2024, 10:40 AM IST
Highlights

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ടോപ് ഫൈവ് വിക്കറ്റ് വേട്ടക്കാരില്‍ ഒരേയൊരു ഇംഗ്ലണ്ട് താരം മാത്രമാണ് ഉള്‍പ്പെട്ടത്. 22 വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്‌ലി ആയിരുന്നു അത്.

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര 1-4ന് കൈവിട്ടതില്‍ ഇംഗ്ലണ്ടിന്‍റെ ദുര്‍ബലമായ ബൗളിംഗ് നിരയെ നിശിതമായി വിമര്‍ശിച്ച് ഇംഗ്ലണ്ട് ഇതിഹാസ താരം ജെഫ് ബോയ്കോട്ട്. ഈ ബൗളിംഗ് നിരയും വെച്ച് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തോറ്റതില്‍ അത്ഭുതമൊന്നുമില്ലെന്നും ബോയ്കോട്ട് പറഞ്ഞു.

ഇംഗ്ലണ്ട് ബൗളിംഗ് നിര എതിരാളികളെ പേടിപ്പിക്കുന്നതായിരുന്നില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കാര്യമായ ബൗളിംഗ് പരിചയമില്ലാത്ത ടോം ഹാര്‍ട്‌ലിയും ഷുയൈബ് ബഷീറുമാണ് ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നത്. യാതൊരു പ്രഭാവവും ചെലുത്താനാവാത്ത പേസര്‍ മാര്‍ക്ക് വുഡ് ആയിരുന്നു പ്രധാന പേസര്‍. കരിയര്‍ അവസാനത്തിലെത്തിയിരിക്കുന്ന പരിചയസമ്പന്നനായ ജിമ്മി ആന്‍ഡേഴ്സണെ അധികം ഉപയോഗിക്കാനും ആയില്ല. പിന്നെ ബൗള്‍ ചെയ്യാന്‍ വയ്യാത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും അടങ്ങുന്നതായിരുന്നു ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് നിര. ഇതൊക്കെയാകുമ്പോള്‍ 1-4ന് തോറ്റതില്‍ അത്ഭുമൊന്നും ഇല്ലെന്നും ടെലഗ്രാഫിലെഴുതിയ കോളത്തില്‍ ബോയ്കോട്ട് പറഞ്ഞു.

ഐപിഎല്ലില്‍ പണമിറക്കി കളിക്കാന്‍ മുന്നോട്ടുവന്ന് സൗദി, അത് നടക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ടോപ് ഫൈവ് വിക്കറ്റ് വേട്ടക്കാരില്‍ ഒരേയൊരു ഇംഗ്ലണ്ട് താരം മാത്രമാണ് ഉള്‍പ്പെട്ടത്. 22 വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്‌ലി ആയിരുന്നു അത്. ഈ ബൗളിംഗ് നിരയും വെച്ച് ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ഇല്ലാതിരുന്നത് ഭാഗ്യമായി. കാരണം, പരിചയമ്പന്നരല്ലാത്ത ഇംഗ്ലണ്ട് ബൗളിംഗ് നിരക്കെതിരെ അവര്‍ കൂടി ഇന്ത്യന്‍ നിരയിലുണ്ടായിരുന്നെങ്കില്‍ ആലോചിച്ചു നോക്കു എന്നും ബോയ്കോട്ട് പറഞ്ഞു.

ബാസ്ബോള്‍ ഭീഷണിയുമായി ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കെത്തിയ ഇംഗ്ലണ്ട് ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ചെങ്കിലും പിന്നിട് നടന്ന നാലു ടെസ്റ്റിലും തോറ്റ് 1-4ന് പരമ്പര കൈവിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!