ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലക്‌നൗവിന് രണ്ട് വിക്കറ്റ് നഷ്ടം; റിഷഭ് പന്ത് ക്രീസില്‍

Published : Apr 14, 2025, 08:17 PM IST
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലക്‌നൗവിന് രണ്ട് വിക്കറ്റ് നഷ്ടം; റിഷഭ് പന്ത് ക്രീസില്‍

Synopsis

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ലക്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്.

ലക്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9 ഓവറില്‍ രണ്ടിന് 68 എന്ന നിലയിലാണ്. മിച്ചല്‍ മാര്‍ഷ് (30), റിഷഭ് പന്ത് (23) എന്നിവരാണ് ക്രീസില്‍. എയ്ഡന്‍ മാര്‍ക്രം (6), നിക്കോളാസ് പുരാന്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ലക്‌നൗവിന് നഷ്ടമായത്. ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍. 

നേരത്തെ, ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ലക്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവര്‍ടോണ്‍ എന്നിവര്‍ ടീമിലെത്തി. ലക്‌നൗ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ലക്‌നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ്, ദിഗ്വേഷ് രാത്തി.

ഇംപാക്ട് സബ്്: രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, ഷഹബാസ് അഹമ്മദ്, മാത്യു ബ്രീറ്റ്സ്‌കെ, ഹിമ്മത് സിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജാമി ഓവര്‍ട്ടണ്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

ഇംപാക്ട് സബ്‌സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, സാം കുറാന്‍, ദീപക് ഹൂഡ.


---

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം