Latest Videos

ബാറ്റിംഗ് വെടിക്കെട്ടുമായി വീണ്ടും നരെയ്ന്‍; കൊല്‍ക്കത്തക്കെതിരെ ലഖ്നൗവിന് 236 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published May 5, 2024, 9:30 PM IST
Highlights

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊല്‍ക്കത്തക്കായി ഫില്‍ സാള്‍ട്ടും നരെയ്നും ചേര്‍ന്ന് വെടിച്ചില്ല് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 61 റണ്‍സടിച്ചു.

ലഖ്നൗ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലഖ്ൻൗ സൂപ്പര്‍ ജയന്‍റ്സിന് 236 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്ക ഓപ്പണര്‍ സുനില്‍ നരെയ്നിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. നരെയ്ന്‍ 39 പന്തില്‍ 81 റണ്‍സെടുത്തപ്പോള്‍ ഫില്‍ സാള്‍ട്ട് 14 പന്തില്‍ 32 റണ്‍സും രമണ്‍ദീപ് സിംഗ് ആപന്തില്‍ പുറത്താകാതെ 25 റണ്‍സുമെടുത്ത് തിളങ്ങി. ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റെടുത്തു.

വെടിച്ചില്ല് തുടക്കം

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊല്‍ക്കത്തക്കായി ഫില്‍ സാള്‍ട്ടും നരെയ്നും ചേര്‍ന്ന് വെടിച്ചില്ല് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.2 ഓവറില്‍ 61 റണ്‍സടിച്ചു. നരെയ്നെ സാക്ഷി നിര്‍ത്തി ആദ്യ രണ്ടോവറില്‍ തന്നെ സാള്‍ട്ട് 12 പന്തില്‍ 32 റണ്‍സടിച്ചു. അടുത്ത രണ്ടോവറില്‍ ആക്രമണം ഏറ്റെടുത്ത നരെയ്ന്‍ 13 പന്തില്‍ 30 റണ്‍സിലെത്തി. സാള്‍ട്ടിനെ നവീന്‍ ഉള്‍ ഹഖ് മടക്കിയെങ്കിലും നരെയ്ന്‍ ആക്രമണം തുടര്‍ന്നു.

ലോകകപ്പ് ടീമില്‍ ഇടമില്ല; സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തില്‍ മലക്കം മറിഞ്ഞ് കെ എല്‍ രാഹുല്‍

പവര്‍ പ്ലേ പിന്നിടുമ്പോള്‍ 70 റണ്‍സിലെത്തിയ കൊല്‍ക്കത്ത ഒമ്പതാം ഓവറില്‍ 100 കടന്നു.  27 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ നരെയ്ന്‍ മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ പതിനൊന്നാം ഓവറില്‍ മൂന്ന് സിക്സ് പറത്തി. രവി ബിഷ്ണോയിക്കെതിരെയും സിക്സ് പറത്തിയ നരെയ്നെ ഒടുവില്‍ ബിഷ്ണോയി തന്നെ മടക്കിയെങ്കിലും അപ്പോഴേക്കും കൊല്‍ക്കത്ത 12 ഓവറില്‍ 140 റണ്‍സിലെത്തിയിരുന്നു. ഏഴ് സിക്സും ആറ് ഫോറും അടക്കം 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ ഐപിഎല്‍ കരിയറിലാദ്യമായി 400 റണ്‍സ് നേട്ടവും പിന്നിട്ട് റണ്‍വേട്ടയില്‍ ടോപ് ത്രീയിലെത്തി.

Devdutt Padikkal, second time lucky 😁 pic.twitter.com/kb5KlGhaTY

— JioCinema (@JioCinema)

നരെയ്ന്‍ പുറത്തായശേഷമെത്തിയ ആന്ദ്രെ റസല്‍(8 പന്തില്‍ 12) സിക്സ് അടിച്ചു തുടങ്ങിയെങ്കിലും ഗൗതമിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി. പതിനാറാം ഓവറില്‍ രഘുവംശിയും(26 പന്തില്‍ 32) പതിനെട്ടാം ഓവറില്‍ റിങ്കു സിംഗും(11 പന്തില്‍ 16) പുറത്തായെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രമണ്‍ദീപ് സിംഗ് 18 ഓവറില്‍ കൊല്‍ക്കത്തയെ 200 കടത്തി. പത്തൊമ്പതാം ഓവറില്‍ രണ്ട് സിക്സ് പറത്തിയ രമണ്‍ദീപ് അവസാന ഓവറില്‍ 18 റണ്‍സ് കൂടി നേടി ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലായ 235 റണ്‍സിലേക്ക് കൊല്‍ക്കത്തയെ നയിച്ചു. രമണ്‍ദീപ് 6 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 15 പന്തില്‍ 23 റണ്‍സെടുത്തു ലഖ്നൗവിനായി നവീന്‍ ഉള്‍ ഹഖ് 49 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

Like a Nawab in the City of Nawabs 🤌 pic.twitter.com/p4wuXfLR0T

— JioCinema (@JioCinema)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!