മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്

Published : Dec 09, 2025, 11:00 PM IST
Madhav Krishna

Synopsis

രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് നൂറ് തികയ്ക്കും മുൻപെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി.

ഹസാരിബാ​ഗ്: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്‍റെ ആദ്യ ഇന്നിങ്സ് 333 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ജാർഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ മാധവ് കൃഷ്ണയുടെ ഇന്നിങ്സാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് നൂറ് തികയ്ക്കും മുൻപെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. അമയ് മനോജ് 23ഉം തോമസ് മാത്യു 24ഉം ഹൃഷികേശ് മൂന്നും റൺസെടുത്ത് മടങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടി ഫോമിലുള്ള ക്യാപ്റ്റൻ മാനവ് കൃഷ്ണ 27ഉം മൊഹമ്മദ് ഇനാൻ 20ഉം റൺസെടുത്ത് പുറത്തായി. ഏഴ് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്ന കേരളത്തെ എട്ടാം വിക്കറ്റിൽ ഒത്തു ചേർന്ന മാധവ് കൃഷ്ണയും കെ വി അഭിനവും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 178 റൺസാണ് കൂട്ടിച്ചേർത്തത്.

മാധവ് 139 റൺസെടുത്തപ്പോൾ അഭിനവ് 50 റൺസ് നേടി. 13 ബൗണ്ടറികളും ഒൻപത് സിക്സും അടങ്ങുന്നതായിരുന്നു മാധവിന്‍റെ ഇന്നിങ്സ്. ഇരുവരും പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സ് 333ൽ അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ ദീപാൻശു റാവത്താണ് ജാർഖണ്ഡ് ബൗളിങ് നിരയിൽ തിളങ്ങിയത്. ഇഷാൻ ഓം മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 55 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ വത്സൽ തിവാരിയുടെയും കൗശിക്കിന്‍റെയും വിക്കറ്റുകളാണ് ജാർഖണ്ഡിന് നഷ്ടമായത്. അമയ് മനോജിനും തോമസ് മാത്യുവിനുമാണ് വിക്കറ്റ്. 16 റൺസോടെ അ‍ർജുൻ പ്രിയദ‍ർശിയും അഞ്ച് റൺസോടെ യഷ് റാഥോറുമാണ് ക്രീസിൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര
ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍, ആദ്യ ടി20യില്‍ വമ്പന്‍ ജയവുമായി ഇന്ത്യ, പരമ്പരയില്‍ മുന്നില്‍