ഇവന്‍ ഇന്ത്യന്‍ ബോള്‍ട്ടാകുമോ... മന്ത്രിമാരെ ഞെട്ടിച്ച പ്രകടനവുമായി യുവാവ്; സഹായ വാഗ്ദാനവുമായി സര്‍ക്കാര്‍

Published : Aug 19, 2019, 05:26 PM ISTUpdated : Aug 19, 2019, 05:32 PM IST
ഇവന്‍ ഇന്ത്യന്‍ ബോള്‍ട്ടാകുമോ... മന്ത്രിമാരെ ഞെട്ടിച്ച പ്രകടനവുമായി യുവാവ്; സഹായ വാഗ്ദാനവുമായി സര്‍ക്കാര്‍

Synopsis

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു താരത്തിന് സഹായം വാഗ്ദാനവുമായി രംഗത്തെത്തി. 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ കായിക രംഗത്തെ ഞെട്ടിച്ച് യുവാവ്. 11 സെക്കന്‍റിനുള്ളില്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്ത യുവാവിന്‍റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറലായതോടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്. രാമേശ്വര്‍ ഗുര്‍ജര്‍ എന്ന യുവാവാണ് കായിക പ്രേമികളെ ഞെട്ടിച്ച് ടാറിട്ട റോഡില്‍ വിസ്മയം തീര്‍ത്തത്.

മധ്യപ്രദേശ് കായിക മന്ത്രി ജീതു പട്വാരിയാണ് രാമേശ്വറിന് സഹായം വാഗ്ദാനം നല്‍കിയത്. എന്‍റെ എരുമകളെ മേയ്ക്കുന്ന സമയത്താണ് എനിക്ക് മന്ത്രിയുടെ വിളി വരുന്നത്. ഉസൈന്‍ ബോള്‍ട്ടിന്‍റെ പ്രകടനം ടിവിയില്‍ കാണാറുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്തുകൊണ്ട് ഇത്തരം പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെന്ന് ആലോചിക്കാറുണ്ട്. കൃത്യമായ പരിശീലനവും സൗകര്യവും ലഭിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനാകുമെന്നും രാമേശ്വര്‍ പറഞ്ഞു. 

മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു താരത്തിന് സഹായം വാഗ്ദാനം ചെയ്തു.
ഗ്വാളിയോറിലെ ശിവ്പുരി ജില്ലയിലെ സിക്കന്ദര്‍പുരാണ് രാമേശ്വറിന്‍റെ സ്വദേശം. വീഡിയോ വൈറലായി സര്‍ക്കാര്‍ സഹായം വാഗ്ദാനം ലഭിച്ചതോടെ താരം ഭോപ്പാലിലെത്തി. മികച്ച അക്കാദമിയില്‍ പരീശീലനവും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 10.30 സെക്കന്‍റില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ അനില്‍കുമാറാണ് നിലവിലെ ദേശീയ റെക്കോര്‍ഡിനുടമ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം