അതും സംഭവിച്ചു; സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ബംഗ്ലാദേശ് താരം; ദ്രാവിഡിനെയും പിന്തള്ളി!

Published : Mar 03, 2019, 10:44 PM IST
അതും സംഭവിച്ചു; സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ബംഗ്ലാദേശ് താരം; ദ്രാവിഡിനെയും പിന്തള്ളി!

Synopsis

സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഒരു ബംഗ്ലാദേശ് താരമായാല്‍ വിശ്വസിക്കാനെ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു സംഭവം ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നടന്നു.  

ഹാമില്‍ട്ടണ്‍: വിരാട് കോലിയെ പോലുള്ള സമകാലിക ക്രിക്കറ്റിലെ വമ്പന്‍മാര്‍ പോലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതമാണ്. സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ഒരു ബംഗ്ലാദേശ് താരമായാല്‍ വിശ്വസിക്കാനെ കഴിയില്ല. എന്നാല്‍ ഇങ്ങനെയൊരു സംഭവം ന്യൂസീലന്‍ഡിനെതിരായ ബംഗ്ലാദേശിന്‍റെ ആദ്യ ടെസ്റ്റില്‍ നടന്നു.

കിവീസിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനായി സെഞ്ചുറി നേടിയ മഹ്‌മ്മുദുള്ളയാണ് സച്ചിനെ പിന്തള്ളിയത്. ഹാല്‍മില്‍ട്ടണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് ബംഗ്ലാ ബാറ്റ്സ്‌മാന്‍ എത്തിയത്. ആറ് ഇന്നിംഗ്‌സുകളില്‍ 92 ശരാശരിയില്‍ 464 റണ്‍സാണ് മഹ്‌മ്മുദുള്ളയുടെ അക്കൗണ്ടിലുള്ളത്. ഇതിഹാസ താരങ്ങളായ സച്ചിന് 441 റണ്‍സും രാഹുല്‍ ദ്രാവിഡിന് 427 റണ്‍സുമാണ് ഈ വേദിയില്‍ നേടാനായത്. 

ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ കിവീസ് ഇന്നിംഗ്സിനും 52 റണ്‍സിനും വിജയിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 234 റണ്‍സില്‍ പുറത്തായപ്പോള്‍ വില്യംസണിന്‍റെയും(200), ലഥാമിന്‍റെയും(161) റാവലിന്‍റെയും(132) കരുത്തില്‍ കിവികള്‍ 715-6 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് പൊരുതിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനായില്ല. സൗമ്യ  സര്‍ക്കാറും(149) മഹ്‌മ്മുദുള്ളയും(146) സെഞ്ചുറി നേടി. ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്
ദിൽപ്രീത് ബജ്‌വയെ കാനഡ ക്യാപ്റ്റനാക്കിയത് ബിഷ്ണോയി ഗ്യാങ്?, ലോകകപ്പിൽ ഒത്തുകളി നടന്നതായി സൂചന; അന്വേഷണം പ്രഖ്യാപിച്ച് ഐസിസി