
മുംബൈ: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കുള്ള ടീം സെലക്ഷന് ഹാർദിക് ലഭ്യമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹാർദിക്കിന് പുറമെ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരും പരമ്പരയിൽ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.
പരിക്കില്‍ നിന്ന് മോചിതനായ ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയും നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിൽ തീവ്ര പരിശീലനത്തിലാണ്. അതേസമയം, പരിക്കിൽ നിന്ന് മുക്തനായി വരുന്ന വാഷിംഗ്ടൺ സുന്ദറും ഉടൻ ഫിറ്റ്നസ് ക്ലിയറൻസ് നേടുമെന്നാണ് കരുതപ്പെടുന്നത്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളില്‍ യോഗം ചേർന്ന് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും.
അതിനിടെ, പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനാണ് ടീം മാനേജ്‌മെന്‍റ് പ്രാധാന്യം നൽകുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ച ബുംറയും സെന്‍റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് പരിശീലനത്തിലാണ്. വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൂടി മുൻനിർത്തി ബുംറയുടെ ജോലിഭാരം ക്രമീകരിക്കുന്നതിനാൽ, അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പരയിൽ ബുംറ കളിക്കുമോ എന്നത് സംശയമാണ്. എന്നാൽ ഏഷ്യൻ ഗെയിംസോടെ ബുംറ പൂർണ്ണമായി കളിക്കളത്തിൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!