ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുമ്പ് കൊല്‍ക്കത്തക്ക് ആശ്വാസവാര്‍ത്ത, 18 കോടിയുടെ താരം കളിക്കും

Published : Mar 20, 2026, 12:08 PM IST
Matheesha Pathirana

Synopsis

പതിരാന പരിക്കില്‍ നിന്ന് മുക്തനായെന്നും ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി നൽകിയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു.

കൊൽക്കത്ത: പേസര്‍മാരുടെ പരിക്കിൽ ആശങ്കയിലായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസവാർത്ത. ലോകകപ്പിനിടെ പരിക്കേറ്റ ശ്രീലങ്കൻ പേസർ മതീഷ പതിരാനക്ക് ഐപിഎല്ലില്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്. തുടർന്ന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ പതിരാനയ്ക്ക് നഷ്ടമായിരുന്നു.

പതിരാന പരിക്കില്‍ നിന്ന് മുക്തനായെന്നും ഐപിഎല്ലിൽ കളിക്കാനുള്ള എൻ.ഒ.സി നൽകിയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ബന്ദുല ദിസാനായകെ അറിയിച്ചു. ഐപിഎല്‍ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് പതിരാനയെ കൊൽക്കത്ത സ്വന്തമാക്കിയത്. ടീമിലെ മറ്റൊരു പ്രധാന ബൗളറായ ഹർഷിത് റാണക്ക് പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. താരലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുർ റഹ്മാനെയാകട്ടെ ബിസിസിഐ നിർദ്ദേശത്തെത്തുടർന്ന് ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നതോടെ വിദേശ പേസറുടെ അഭാവം കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കിയിരുന്നു.

പതിരാന സീസണിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കെകെആർ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനിയാണ് പതിരാനക്ക് പുറമെ ടീമിലുള്ള മറ്റൊരു വിദേശേ പേസർ. ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കുന്ന ഏക സിംബാബ്‌വെ താരം കൂടിയാണ് മുസറബാനി.

22-കാരനായ പതിരാന ഐപിഎല്ലില്‍ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023-ൽ ചെന്നൈയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടിയ പതിരാനയുടെ അഭാവം കൊല്‍ക്കത്തക്ക് വലിയ വെല്ലുവിളിയാകും. മാർച്ച് 25-ന് കൊൽക്കത്ത ടീം മുംബൈയിലേക്ക് തിരിക്കും. മാർച്ച് 29-ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കെകെആറിന്‍റെ ആദ്യ മത്സരം. ഏപ്രിൽ 2-ന് ഈഡൻ ഗാർഡൻസിൽ വെച്ച് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ ഹോം മാച്ച്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജസ്ഥാന്‍ റോയല്‍സിന് ഇരട്ട പ്രഹരം, സഞ്ജു സാംസണ് പകരം ടീമിലെത്തിച്ച താരവും പരിക്കേറ്റ് പുറത്ത്
ചേട്ടൻ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിച്ചോ?, ചെന്നൈ ക്യാമ്പിൽ സഞ്ജു-ധോണി കൂടിക്കാഴ്ച; വീഡിയോ ഏറ്റെടുത്ത് ആരാധകർ