ചേട്ടൻ ക്യാപ്റ്റൻ സ്ഥാനം ഉറപ്പിച്ചോ?, ചെന്നൈ ക്യാമ്പിൽ സഞ്ജു-ധോണി കൂടിക്കാഴ്ച; വീഡിയോ ഏറ്റെടുത്ത് ആരാധകർ

Published : Mar 20, 2026, 10:48 AM IST
Sanju Samson-Dhoni

Synopsis

വര്‍ഷങ്ങളായി ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും കൈവിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിന്‍റെ നായകനായിരുന്ന സഞ്ജു സാംസണെ ടീമിലെത്തിച്ചത്.

ചെന്നൈ: ഐപിഎല്ലിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിൽ ധോണിയും സഞ്ജുവും തമ്മിലുള്ള ദീര്‍ഘസംഭാഷണം. ഐപിഎല്‍ ചരിത്രത്തിലെ തന്നെ വമ്പൻ ട്രേഡുകളിലൊന്നിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസൺ ഇന്നലെയാണ് ചെന്നൈ ടീമിനൊപ്പം ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് പരിശീലനത്തിനിടെ എം.എസ് ധോണിയും സഞ്ജുവും മാറിയിരുന്ന ദീർഘനേരം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.

വര്‍ഷങ്ങളായി ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും കൈവിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാൻ റോയൽസിന്‍റെ നായകനായിരുന്ന സഞ്ജു സാംസണെ ടീമിലെത്തിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം ക്യാമ്പിലെത്തിയ സഞ്ജുവിനോട് ധോണി തന്ത്രങ്ങൾ ഉപദേശിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ടീമിന്‍റെ ഭാവി നായകനായാണ് ആരാധകർ സഞ്ജുവിനെ കാണുന്നത്.

 

ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു മികച്ച ഫോമിലാണ്. ലോകകപ്പിലെ ടൂർണമെന്‍റ് താരം കൂടിയായ സഞ്ജുവിന്‍റെ സാന്നിധ്യം ചെന്നൈയുടെ കരുത്ത് വർദ്ധിപ്പിക്കും. ധോണി ഭായിയോടൊപ്പം രണ്ട് മാസം ചെലവഴിക്കാൻ കഴിയുന്നത് വലിയൊരു അവസരമാണ്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് സഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു.

 

മാർച്ച് 30-ന് ഗുവാഹത്തിയിൽ വെച്ച് സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ടീമിൽ സഞ്ജു ഏത് പൊസിഷനിൽ ഇറങ്ങുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചെക്കന് എന്ത് സര്‍ ജഡേജ', രാജസ്ഥാന്‍ പരിശീലന ക്യാംപില്‍ രവീന്ദ്ര ജഡേജയെ തൂക്കിയടിച്ച് വൈഭവ്-വീഡിയോ
ഐപിഎല്ലിന് മുൻപ് കൊല്‍ക്കത്തക്ക് കനത്ത തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ വിദേശതാരം കളിക്കുന്ന കാര്യം സംശയത്തില്‍