ഐപിഎല്ലിന് തൊട്ടുമുമ്പ് നിര്‍ണായക മാറ്റവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്

By Web TeamFirst Published Aug 18, 2020, 1:52 PM IST
Highlights

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു നോര്‍ജെ. എന്നാല്‍ പരിക്ക് കാരണം താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ദില്ലി: ഐപിഎല്ലിന് തൊട്ടുമുമ്പ് നിര്‍ണായക മാറ്റവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇത്തവണ ഐപിഎല്ലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച ഇംഗ്ലീഷ് താരം ക്രിസ് വോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ജെ ടീമിലെത്തും. ഇന്നാണ് ഫ്രാഞ്ചൈസി ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു നോര്‍ജെ. എന്നാല്‍ പരിക്ക് കാരണം താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇത്തവണ ഐപിഎല്‍ ലേലത്തില്‍ 1.5 കോടി രൂപ മുടക്കിയാണ്  ഡല്‍ഹി ക്യാപ്റ്റല്‍സ് വോക്‌സിന് സ്വന്തമാക്കിയിരുന്നത്. വരുന്ന സെപ്റ്റംബറിലാണ് വോക്‌സ് ഒരു കുഞ്ഞിന്റെ അച്ഛനാകാന്‍ പോകുന്നത്. ഇക്കാരണം കൊണ്ടാണ് അദ്ദേഹം ഇത്തവണ കളിക്കേണ്ടെന്ന് തീരുമാനിച്ചത്. മാത്രമല്ല അടുത്ത സീസണിലേക്ക് മികച്ച തയ്യാറെടുപ്പ് നടത്താനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതും പിന്മാറ്റത്തിന് കാരണമായി. 

വോക്‌സിന്റെ പിന്മാറ്റം ദില്ലിയെ ആശങ്കപ്പെടുത്തിരുന്നെങ്കിലും നോര്‍ജെയുടെ വരവ് ആത്മവിശ്വാസം നല്‍കും. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്ഥിരാംഗമാണ് നോര്‍ജെ. ഇതോടെ ഡല്‍ഹിയുടെ പേസ്‌നിരയുടെ കരുത്ത് വര്‍ധിക്കും. കഗിസോ റബാദ, ഇശാന്ത് ശര്‍മ എന്നിവരും ടീമിലുണ്ട്.

click me!