മലേഷ്യ 31ന് പുറത്ത്, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അഞ്ച് റണ്‍സ്; ഹാട്രിക്കോടെ അഞ്ച് വിക്കറ്റുമായി വൈഷ്ണവി

Published : Jan 21, 2025, 01:34 PM ISTUpdated : Jan 21, 2025, 01:43 PM IST
മലേഷ്യ 31ന് പുറത്ത്, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ അഞ്ച് റണ്‍സ്; ഹാട്രിക്കോടെ അഞ്ച് വിക്കറ്റുമായി വൈഷ്ണവി

Synopsis

രണ്ടാം ഓവറില്‍ തന്നെ ജോഷിത അവരുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. നുനി ഫരിനിയാണ് (0) പുറത്തായത്.

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ആതിഥേയരായ മലേഷ്യയെ കേവലം 31 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യ. ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മയാണ് മലേഷ്യയെ തകര്‍ത്തത്. നാല് ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം ജോഷിതയ്ക്ക് ഒരു വിക്കറ്റുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തുകയായിരുന്നു മലേഷ്യ. ടീമില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം കാണാന്‍ സാധിച്ചില്ല. അഞ്ച് റണ്‍സ് വീതം നേടിയ ഹുസ്‌ന, നുര്‍ ആലിയ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍.

രണ്ടാം ഓവറില്‍ തന്നെ ജോഷിത അവരുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. നുനി ഫരിനിയാണ് (0) പുറത്തായത്. തുടര്‍ത്തെന്നിയ ആര്‍ക്കും ഇന്ത്യന്‍ ബൗളിംഗ് നിരയെ വെല്ലുവിളിക്കാന്‍ പോലും ആയില്ല. വാലറ്റത്തെ തകര്‍ത്ത് വൈഷ്ണവി ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. ബിന്ധി റോസ്ലന്‍ (3), ഇസ്മ ഡാനിയ (0), സിതി നസ്വ (0) എന്നിവരെ തുടര്‍ച്ചയായ മൂന്ന് പന്തുകൡ പുറത്താക്കുകയായിരുന്നു താരം. വൈഷ്ണവിയുടെ ലോകകപ്പ് അരങ്ങേറ്റമായിരുന്നിത്. 2025 ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്. 

സച്ചിനല്ല! വൈറ്റ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരത്തെ പറഞ്ഞ് സൗരവ് ഗാംഗുലി

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വൈഷ്ണവി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സോനം യാദവ് പുരത്തായി. ഇന്ത്യന്‍ ടീം അറിയാം.

ടീം ഇന്ത്യ: ഗോംഗഡി തൃഷ, ജി കമാലിനി (വിക്കറ്റ് കീപ്പര്‍), സനിക ചാല്‍ക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഭാവിക അഹിരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം എം ഡി ഷക്കില്‍, പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ. 

ആദ്യ മത്സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 13.2 ഓവറില്‍ 44ന് പുറത്താക്കിയിരുന്നു. രണ്ട് വിക്കറ്റുമായി മലയാളി താരം വി ജെ ജോഷിത ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 4.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ