കറക്കി വീഴ്ത്തി മാനവ് സുതാര്‍, 6 വിക്കറ്റ്, ഗാലെ ടെസ്റ്റിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യക്ക് വമ്പന്‍ ജയം

Published : Aug 19, 2026, 01:40 PM IST
India vs Sri Lanka

Synopsis

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സൊണാല്‍ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സുമായി പൊരുതിയെങ്കിലും 59 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയൊഴികെ മറ്റാരും പിന്തുണച്ചില്ല.

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്‍റെ വമ്പൻ ജയം. 372 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷം 206 റൺസിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്‍റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റെടുത്ത സുതാര്‍ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സൊണാല്‍ ദിനുഷ രണ്ടാം ഇന്നിംഗ്സില്‍ 84 റണ്‍സുമായി പൊരുതിയെങ്കിലും 59 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയൊഴികെ മറ്റാരും പിന്തുണച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ ലഞ്ചിനുശേഷമുള്ള ഒരോവറിൽ വീഴ്ത്തിയാണ് മാനവ് സുതാര്‍ ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. രണ്ട് മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കും. സ്കോര്‍ ഇന്ത്യ 462, 193, ശ്രീലങ്ക 284, 206.

അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ദിനുഷയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസില്‍വയുടെ ശ്രമം പാളി. 59 റണ്‍സെടുത്ത ഡിസില്‍വയെ ജഡേജയുടെ പന്തില്‍ മാനവ് സുതാര്‍ പിടികൂടി.

പിന്നീട് ക്രീസിലെത്തിയ നിരോഷൻ ഡിക്‌വെല്ലയെ(10) പ്രസിദ്ധ് കൃഷ്ണ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ വിജയത്തോട് ഒരുപടി കൂടി അടുത്തു. എന്നാല്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ ദിനുഷ ലഞ്ചിനുശേഷവും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലങ്കന്‍ ഇന്നിംഗ്സിലെ 76-ാം ഓവരിലെ ആദ്യ പന്തില്‍ ദിനുഷയെ(84) പുറത്താക്കി ലങ്കയുടെ അവസാന പ്രതിക്ഷയും തകര്‍ത്തു. അടുത്ത പന്തില്‍ പ്രഭാത് ജയസൂര്യയെ ബൗള്‍ഡാക്കിയ സുതാര്‍ ഹാട്രിക്കിന് അടുത്തെത്തി. ഹാട്രിക് നഷ്ടമായെങ്കിലും ഓവറിലെ അവസാന പന്തില്‍ ലാഹിരു കുമാരയെ(0) കൂടി മടക്കി സുതാര്‍ തൊട്ടടുത്ത ഓവറില്‍ കെഷാര നുവാന്തയെയും(20) പുറത്താക്കി ഇന്ത്യൻ ജയം പൂര്‍ത്തിയാക്കി. ഇന്ത്യൻ വിജയം പൂര്‍ത്തിയായതിന് പിന്നാലെ ഗാലെയില്‍ മഴ തുടങ്ങുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വീഴാതെ പൊരുതി സൊണാൽ ദിനുഷ, 6 വിക്കറ്റ് നഷ്ടം, ശ്രീലങ്കക്കെതിരെ വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ
'അവനെ കുറച്ചെങ്കിലും വിശ്വാസിക്കൂ'; ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ തുറന്നടിച്ച് ചേതേശ്വർ പൂജാര