പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും; ലാ ലിഗയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ അത്‌ലറ്റികോ

By Web TeamFirst Published Sep 18, 2021, 11:48 AM IST
Highlights

മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പത്  പോയിന്റുമായി അഞ്ചാമതും മൂന്ന് പോയിന്റുള്ള ആഴ്‌സനല്‍ പതിനാലാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ ഇറങ്ങും.
 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കരുത്തര്‍ കളത്തില്‍. രാത്രി 7.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണിനെയും, ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെയും, ആഴ്‌സനല്‍ ബേണ്‍ലിയെയും നേരിടും. രാത്രി 10 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ലയെ നേരിടും.

നാല് കളിയില്‍ 10 പോയിന്റുള്ള ലിവര്‍പൂളും എവര്‍ട്ടണും നിലവില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പത്  പോയിന്റുമായി അഞ്ചാമതും മൂന്ന് പോയിന്റുള്ള ആഴ്‌സനല്‍ പതിനാലാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെ ഇറങ്ങും.

ലാ ലിഗയില്‍ അത്‌ലറ്റി മാഡ്രിഡ്
 
സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ അത് ലറ്റിക്കോ മാഡ്രിഡ് ഇന്നിറങ്ങും. ഹോം ഗ്രൗണ്ടില്‍, അത്‌ലറ്റിക്ക് ക്ലബ്ബ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.45നാണ് മത്സരം. നാല് മത്സരങ്ങളില്‍ 10 പോയിന്റുള്ള അത്‌ലറ്റിക്കോ മൂന്നാമതും, എട്ട് പോയിന്റുള്ള അത്‌ലറ്റിക് ക്ലബ്ബ് അഞ്ചാം സ്ഥാനത്തുമാണ്. ഗോള്‍ശരാശരിയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയുമാണ് ആദ്യ രണ്ട്  സ്ഥാനങ്ങളില്‍. റിയല്‍ മാഡ്രിഡിന് നാളെ രാത്രിയും ബാഴ്‌സലോണയ്ക്ക് മറ്റന്നാളുമാണ് മത്സരം.

ബുണ്ടസ് ലിഗയില്‍ പ്രമുഖര്‍ ഇന്നിറങ്ങും

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലീഗയില്‍ ഇന്ന് പ്രമുഖര്‍ക്ക് മത്സരം. ബയേണ്‍ മ്യൂണിക്ക്, രാത്രി ഏഴിന് വിഎഫ്എല്‍ ബോചമിനെ നേരിടും. നാല് കളിയില്‍ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബയേണിന് ഇന്ന് ജയിച്ചാല്‍ ലീഗില്‍ മുന്നിലെത്താം. ആദ്യ നാല് കളിയും ജയിച്ച വൂള്‍ഫ്ഗ്ബര്‍ഗ് ആണ് നിലവില്‍ ഒന്നാമത്. സീരി എയില്‍ ഇന്റര്‍മിലാന്‍, ബൊളോഗ്നയെ നേരിടും.

click me!