മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ല; വിമര്‍ശനങ്ങളോട് ഗാംഗുലി

By Web TeamFirst Published Sep 13, 2021, 1:23 PM IST
Highlights

ഉത്തരവാദിത്വമില്ലാത്ത ക്രിക്കറ്റ് ബോര്‍ഡല്ല ബിസിസിഐ. മറ്റ് ബോര്‍ഡുകള്‍ക്കും വിലകല്‍പിക്കുന്നതായും സൗരവ് ഗാംഗുലി 

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കൊവിഡ് ഭീതി കാരണം താരങ്ങള്‍ പിന്‍മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

'താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അവരെ അതിന് കുറ്റപ്പെടുത്താന്‍ കഴിയില്ല. അസിസ്റ്റന്‍റ് ഫിസിയോ യോഗേഷ് പര്‍മാറിന് താരങ്ങളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴും താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. താരങ്ങള്‍ക്ക് മസാജ് ചെയ്യാറ് അദേഹമാണ്. താരങ്ങളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ് പര്‍മാര്‍. യോഗേഷ് പര്‍മാറിന് കൊവിഡ് 19 സ്ഥിരീകരിച്ചത് താരങ്ങളെ തകര്‍ത്തു. രോഗം പകര്‍ന്നിരിക്കാം എന്ന് താരങ്ങള്‍ ഭയപ്പെട്ടു' എന്നും ഗാംഗുലി ദ് ടെലഗ്രാഫിനോട് പറഞ്ഞു. 

ഉത്തരവാദിത്വമില്ലാത്ത ക്രിക്കറ്റ് ബോര്‍ഡല്ല ബിസിസിഐ. മറ്റ് ബോര്‍ഡുകള്‍ക്കും വിലകല്‍പിക്കുന്നതായും ദാദ വ്യക്തമാക്കി. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കേണ്ടിരുന്ന അഞ്ചാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഉപേക്ഷിക്കുകയായിരുന്നു. അസിസ്റ്റന്‍റ് ഫിസിയോ യോഗേഷ് പര്‍മാറിനും രോഗം പിടിപെട്ടതോടെ ഇന്ത്യന്‍ സംഘത്തില്‍ രോഗം ബാധിച്ച സപ്പോര്‍ട്ട് സ്റ്റാഫുകളുടെ എണ്ണം നാലായിരുന്നു. മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഫാബുലസ് ഫൈവിനോളം വരില്ല കോലിപ്പട; വാഴ്‌ത്തുപ്പാട്ടുകള്‍ തള്ളി വോണ്‍, മൂന്ന് താരങ്ങള്‍ക്ക് പ്രശംസ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!