ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ചുറിക്കാര്‍; ആദ്യ അഞ്ചില്‍ സഞ്ജുവടക്കം രണ്ട് മലയാളികള്‍

By Web TeamFirst Published Mar 21, 2023, 3:52 PM IST
Highlights

ഐപിഎല്ലില്‍ ശതകം നേടിയ പ്രായം കുറഞ്ഞ താരത്തിന്‍റെ റെക്കോര്‍ഡ് മനീഷ് പാണ്ഡെയുടെ പേരിലാണ്

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിന്‍റെ ആവേശമുയരുകയാണ്. ഐപിഎല്‍ 2023നായി ടീമുകള്‍ പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി ചില കണക്കുകള്‍ പരിശോധിക്കാം. ഐപിഎല്ലില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് താരങ്ങളെ പരിചയപ്പെടാം ഇന്ന്. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്‌ദത്ത് പടിക്കലും ആദ്യ അഞ്ചിലുണ്ട്. 

ഐപിഎല്ലില്‍ ശതകം നേടിയ പ്രായം കുറഞ്ഞ താരത്തിന്‍റെ റെക്കോര്‍ഡ് മനീഷ് പാണ്ഡെയുടെ പേരിലാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 2009ല്‍ ആര്‍സിബിക്കായി സെഞ്ചുറി നേടുമ്പോള്‍ പാണ്ഡെയ്ക്ക് 19 വയസും 253 ദിവസവും മാത്രമായിരുന്നു പ്രായം. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് പട്ടികയില്‍ രണ്ടാമന്‍. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റിഷഭ് മൂന്നക്കം തികയ്ക്കുമ്പോള്‍ 20 വയസും 218 ദിവസവുമായിരുന്നു പ്രായം. മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് മൂന്നാമന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ 2021ല്‍ ആര്‍സിബിക്കായി ദേവ്‌ദത്ത് ശകതം നേടുമ്പോള്‍ 20 വയസും 289 ദിവസവുമായിരുന്നു പ്രായം. 

നാലാമത് സഞ്ജു

പട്ടികയില്‍ നാലാം സ്ഥാനത്താണ് മറ്റൊരു മലയാളി സഞ്ജു സാംസണുള്ളത്. 2017ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരിക്കേ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ സെഞ്ചുറി നേടുമ്പോള്‍ സഞ്ജുവിന് 22 വയസും 151 ദിവസവുമായിരുന്നു പ്രായം. ഡല്‍ഹിക്കായി തന്നെ 23 വയസും 122 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്‍ സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡിക്കോക്കാണ് അഞ്ചാമത്. ആര്‍സിബിക്കെതിരെ ആയിരുന്നു ഈ ഇന്നിംഗ്‌സ്. ഇതടക്കം മൂന്ന് സെഞ്ചുറികള്‍ ഐപിഎല്ലില്‍ സഞ്ജു സാംസണിനുണ്ട്. 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 17 ഫിഫ്റ്റികളോടെയും 3526 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 

ഈ മുന്നറിയിപ്പ് കണ്ട് പഠിച്ചില്ലെങ്കില്‍; പരിശീലനത്തില്‍ സിക്‌സര്‍ വേട്ടയുമായി സഞ്ജു- വീഡിയോ

click me!