Asianet News MalayalamAsianet News Malayalam

ഈ മുന്നറിയിപ്പ് കണ്ട് പഠിച്ചില്ലെങ്കില്‍; പരിശീലനത്തില്‍ സിക്‌സര്‍ വേട്ടയുമായി സഞ്ജു- വീഡിയോ

സ്‌പിന്നര്‍മാരെ ക്രീസ് വിട്ട് പുറത്തിറങ്ങി കൂറ്റന്‍ സിക്‌സുകള്‍ക്ക് പറത്തുന്ന സഞ്ജുവിന്‍റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു

Watch Sanju Samson big hits during training session ahead of IPL 2023 jje
Author
First Published Mar 21, 2023, 3:21 PM IST

ജയ്‌പൂര്‍: ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഐപിഎല്‍ 16-ാം സീസണ്‍. പരിക്ക് ഭേദമായി ഐപിഎല്‍ 2023നായി ഗംഭീര തയ്യാറെടുപ്പുകളാണ് സഞ്ജു നടത്തുന്നത്. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സഞ്ജു പരിശീലനത്തിലാണ്. സ്‌പിന്നര്‍മാരെ ക്രീസ് വിട്ട് പുറത്തിറങ്ങി കൂറ്റന്‍ സിക്‌സുകള്‍ക്ക് പറത്തുന്ന സഞ്ജുവിന്‍റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ സീസണിന് മുന്നോടിയായി സഞ്ജു ആരാധകരുടെ ത്രില്ലുയര്‍ന്നു. എന്നാല്‍ ഏത് സ്റ്റേഡിയത്തില്‍ വച്ചുള്ള പരിശീലനമാണ് ഇതെന്ന് വ്യക്തമല്ല. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു സാംസണ്‍. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. പുതിയ സീസണിന് മുന്നോടിയായി ജോ റൂട്ട്, മുരുകന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ആദം സാംപ തുടങ്ങിയ താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമുണ്ട്. 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ. 

രാജസ്ഥാന്‍റെ മത്സരക്രമം

ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്(എവേ) രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. ഏപ്രില്‍ 5ന് പഞ്ചാബ് കിംഗ്‌സിനെയും(ഹോം) 8ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും(ഹോം) 12ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(എവേ) 16ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(എവേ) 19ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയും(ഹോം) 23ന് റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിനെയും(എവേ) 27ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(ഹോം), 30ന് മുംബൈ ഇന്ത്യന്‍സിനെയും(എവേ), മെയ് 5ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(ഹോം), 7ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും(ഹോം), 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും(എവേ), 14ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും(ഹോം) 19ന് പഞ്ചാബ് കിംഗ്‌സിനേയും(എവേ) ഗ്രൂപ്പ് ഘട്ടത്തില്‍ റോയല്‍സ് നേരിടും. 

സഞ്ജു ടീമിലുള്ളത് രണ്ട് സീനിയർ താരങ്ങൾക്ക് ഇഷ്ടമല്ല! ചർച്ചയായി ട്വീറ്റ്; പല പേരുകൾ എയറിൽ

Follow Us:
Download App:
  • android
  • ios