നാല് വര്‍ഷത്തിന് ശേഷം രവീന്ദ്ര ജഡേജയ്ക്ക് പടിയിറക്കം; ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി മാര്‍ക്കോ യാന്‍സന്‍

Published : Oct 28, 2026, 06:13 PM IST
Marco Jansen

Synopsis

നാല് വർഷത്തിലേറെയായി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജയെ പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൻ ഒന്നാമതെത്തി. ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനമാണ് യാൻസനെ ഈ നേട്ടത്തിന് സഹായിച്ചത്. കൂടാതെ ടെസ്റ്റ് ബോളിങ് റാങ്കിങ്ങിലും യാൻസൻ ഒന്നാം സ്ഥാനത്തെത്തി.

ദുബായ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍. നാല് വര്‍ഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ പിന്തള്ളിയാണ് യാന്‍സന്‍ ഒന്നാമതെത്തിയത്. 451 റേറ്റിങ് പോയിന്റുകളോടെയാണ് യാന്‍സന്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ യാന്‍സന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സ് നേടുകയും 5 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത താരം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി. ഈ തകര്‍പ്പന്‍ പ്രകടനമാണ് പരമ്പര 1-1 സമനിലയിലാക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചതും യാന്‍സനെ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചതും.

ബോളിങ് റാങ്കിങ്ങിലും ഒന്നാമത്

ടെസ്റ്റ് റാങ്കിങ്ങിന്റെ എല്ലാ വിഭാഗങ്ങളിലും യാന്‍സന്‍ തന്റെ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ജഡേജയുടെ ദീര്‍ഘകാലാധിപത്യം അവസാനിപ്പിച്ചതിന് പുറമെ, ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്തള്ളി അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ടെസ്റ്റ് ബോളിങ് റാങ്കിങ്ങിലും യാന്‍സന്‍ ഒന്നാം സ്ഥാനത്തെത്തി. ഇതിനുപുറമെ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ 13 സ്ഥാനങ്ങള്‍ കയറി 56-ാം സ്ഥാനത്തെത്താനും ഈ ഇടങ്കയ്യന്‍ പേസര്‍ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ യാന്‍സന്‍ എത്രത്തോളം നിര്‍ണായകമായ ഒരു ഓള്‍റൗണ്ടറായി വളര്‍ന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ അടുത്തിടെ യാന്‍സനെ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമായി വിശേഷിപ്പിച്ചിരുന്നു.

ഇതു കൂടാതെ, ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങള്‍ കയറി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ 179 റണ്‍സ് നേടിയ ബാവുമയ്ക്ക് മുന്നിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇറ്റാലിയന്‍ ടി10 ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി ജെയിംസ് ആന്‍ഡേഴ്‌സന്‍; ടീമിനെ നയിക്കാനും ഇംഗ്ലീഷ് ഇതിഹാസം
ജൂനിയര്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആത്രേയ, ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബുകള്‍ ശക്തമായ നിലയില്‍