
മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫോറായ സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരുടെ സംഘത്തിലേക്ക് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെക്കൂടി ഉള്‍പ്പെടുത്തി ഫാബ് ഫൈവിനെ തെരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്ന്‍. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണെങ്കിലും തന്‍റെ പേര് ലാബുഷെയ്നിന്‍റെ ഫാബ് ഫൈവ് പട്ടികയിലില്ല.
ഫാബ് ഫൈവിലെ ഓരോ താരങ്ങളുടെ റാങ്കിംഗ് എങ്ങനെയായിരിക്കുമെന്നും ചാനല്‍ 9ന് നല്‍കിയ അഭിമുഖത്തില്‍ ലാബുഷെയ്ന്‍ വിശദീകരിച്ചു. ഒന്നാം സ്ഥാനത്ത് തന്‍റെ റോള്‍ മോഡലും ഓസീസ് ടീമിലെ സഹതാരവുമായ സ്റ്റീവ് സ്മിത്തിനെ തന്നെയാണ് ലാബുഷെയ്ന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് വിജയത്തെക്കുറിച്ച് പൂജാര, മറക്കാനാവുമോ എന്ന് ആരാധകര്‍
രണ്ടാം സ്ഥാനത്ത് ലാബുഷെയ്നിന്‍റെ പട്ടികയിലുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിലും രാജ്യങ്ങളിലും പുറത്തെടുത്ത മികവ് കണക്കിലെടുത്ത് ജോ റൂട്ടിനെ മൂന്നാം സ്ഥാനത്ത് തെരഞ്ഞെടുക്കുമെന്ന് ലാബുഷെയ്ന്‍ പറഞ്ഞു. കെയ്ന്‍ വില്യംസണാണ് ലാബുഷെയ്നിന്‍റെ പട്ടികയിലെ നാലാം സ്ഥാനക്കാരന്‍.
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ അഞ്ചാം സ്ഥാനം നല്‍കിയാണ് ലാബുഷെയ്ന്‍ ഫോര്‍ വിപുലൂകരിച്ച് ഫാബ് ഫൈവാക്കിയത്. ഈ പട്ടിക തെരഞ്ഞെടുക്കുക വളരെ കടുപ്പമാണെന്നും പ്രത്യേകിച്ച് ആദ്യ രണ്ട് സ്ഥാനക്കാരെ തെരഞ്ഞെടുക്കുന്നത് എന്നും ലാബുഷെയ്ന്‍ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാല്‍ ക്യാപ്റ്റന്‍
2019നുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടില്ലാത്ത വിരാട് കോലി ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ പോലും ഇപ്പോഴില്ല. കോലിയെപ്പോലെ ഫോം ഔട്ടാണെങ്കിലും സ്റ്റീവ് സ്മിത്ത് നാലാം സ്ഥാനത്താണ്. റൂട്ട് ഒന്നാം സ്ഥാനത്തുള്ള റാങ്കിംഗില്‍ ബാബര്‍ മൂന്നാമതാണ്. ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തും ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുമാണ് ആദ്യ പത്തിലുള്ള ബാറ്റര്‍മാര്‍.