Asianet News MalayalamAsianet News Malayalam

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഉണ്ടാവുമോ?, മുന്നിലുള്ള വഴികള്‍ ഇങ്ങനെ; ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്

നിലവില്‍ ഇന്ത്യയും അഫ്ഗാനും സൂപ്പര്‍ ഫോറില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.  ഇന്ത്യ നാളെ ശ്രീലങ്കയെ തോല്‍പ്പിക്കുകയും പാക്കിസ്ഥാനോട് ശ്രീലങ്ക തോല്‍ക്കുകയും ചെയ്താല്‍ സ്വാഭാവികമായും ശ്രീലങ്ക പുറത്താവും. ഇന്ത്യ, വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനും പുറത്തേക്കുള്ള വഴി തെളിയും.

Here is the possibilities for India-Pakistan Dream Final in Asia Cup
Author
First Published Sep 5, 2022, 1:24 PM IST

ദുബായ്: ഏഷ്യാ കപ്പിലെ‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ തോറ്റതോടെ ഇന്ത്യാ-പാക്കിസ്ഥാന്‍ സ്വപ്ന ഫൈനല്‍ കാത്തിരിക്കുന്ന ആരാധകര്‍ അല്‍പം നിരാശയിലും കുറച്ചധികം ആശങ്കയിലുമാണ്. കാരണം ടൂര്‍ണമെന്‍റിന് മുമ്പെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-പാക് സ്വപ്ന ഫൈനലിനാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം തോറ്റതോടെ ഇനി ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങളാണ് ഇനി ഇന്ത്യക്കുള്ളത്. നാളെ ശ്രീലങ്കക്കെതിരെയും വ്യാഴാഴ്ച അഫ്ഗാനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. സൂപ്പര്‍ ഫോറിലെ ഈ രണ്ട് കളികളും ജയിച്ചാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന ഇന്ത്യ-പാക് ഫൈനലിന് ഏറെക്കുറെ അരങ്ങൊരുങ്ങും. എന്നാല്‍ വെറും ജയം കൊണ്ട് ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാനാവുമോ എന്നാണ് ആശങ്ക.

ടി20യില്‍ കോലി പോരെന്ന പരാമര്‍ശം; റഷീദ് ലത്തീഫിനെ നിലത്തിറങ്ങാന്‍ അനുവദിക്കാതെ വസീം ജാഫര്‍, കലക്കന്‍ മറുപടി

കാരണം നിലവില്‍ ഇന്ത്യയും അഫ്ഗാനും സൂപ്പര്‍ ഫോറില്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.  ഇന്ത്യ നാളെ ശ്രീലങ്കയെ തോല്‍പ്പിക്കുകയും പാക്കിസ്ഥാനോട് ശ്രീലങ്ക തോല്‍ക്കുകയും ചെയ്താല്‍ സ്വാഭാവികമായും ശ്രീലങ്ക പുറത്താവും. ഇന്ത്യ, വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനും പുറത്തേക്കുള്ള വഴി തെളിയും.

എന്നാല്‍ ഇന്ത്യ ശ്രീലങ്കയെയും അഫ്ഗാനെയും തോല്‍പ്പിക്കുകയും ശ്രീലങ്ക പാക്കിസ്ഥാനെ വീഴ്ത്തുകയും പാക്കിസ്ഥാന്‍ അഫ്ഗാനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്കും പാക്കിസ്ഥാനും ശ്രീലങ്കക്കും രണ്ട് വീതം ജയങ്ങളാകും. ഇത്തരമൊരു സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

നെറ്റ് റണ്‍റേറ്റ് എന്ന കടമ്പ

സൂപ്പര്‍ ഫോറില്‍ നെറ്റ് റണ്‍റേറ്റില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ശ്രീലങ്ക(+0.589) ഒന്നാമതും പാക്കിസ്ഥാന്‍(+0.126) രണ്ടാമതുമാണ്. ഇന്ത്യ(-0.126) മൂന്നാമതും അഫ്ഗാന്‍(-0.589) നാലാമതും നില്‍ക്കുന്നു. പാക്കിസ്ഥാനെതിരെ അവസാന പന്തിലാണ് തോല്‍വി വഴങ്ങിയത് എന്നത് ഇന്ത്യക്ക് നേട്ടമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ ഒരുപാട് പുറകില്‍ പോയിട്ടില്ല.

ഏഷ്യാ കപ്പില്‍ ഒന്നൂടെ കാണാമെന്ന് ട്രോളന്മാര്‍; കാണാം ഇന്ത്യ - പാക് ട്രോളുകള്‍

എന്നാല്‍ തങ്ങളുടേതായ ദിവസങ്ങളില്‍ ആരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ് അഫ്ഗാനും ശ്രീലങ്കയും. അതുകൊണ്ടു തന്നെ ഇന്ത്യക്ക് ഫൈനലിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. അഫ്ഗാനിസ്ഥാന്‍റെ സാധ്യതകളും അവസാനിച്ചിട്ടില്ല. ഇനിയുള്ള രണ്ട് കളികളില്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും അട്ടിമറിച്ചാല്‍ അവര്‍ക്കും ഫൈനല്‍ സ്വപ്നം കാണാനാകും. ഈ സാഹചര്യത്തില്‍ ഫൈനല്‍ ചിത്രം തെളിയാന്‍ ഒമ്പതിന് നടക്കുന്ന പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം വരെ കാത്തിരിക്കേണ്ടിവരും.

Follow Us:
Download App:
  • android
  • ios