ചാഹലിനേക്കാള്‍ ബുദ്ധിമുട്ടാണ് കുല്‍ദീപിനെ നേരിടാന്‍; ഹെയ്ഡന്‍ ഇന്ത്യന്‍ താരത്തെ ഉപമിക്കുന്നത് ഇതിഹാസത്തോട്

By Web TeamFirst Published Mar 11, 2019, 7:48 PM IST
Highlights

കഴിഞ്ഞ ഒന്നര വര്‍ഷത്തോളം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന താരങ്ങളാണ് ഋഷഭ് പന്തും യൂസ്‌വേന്ദ്ര ചാഹലും. വിക്കറ്റുകള്‍ നേടുന്നതല്‍ കുല്‍ദീപിന് ചാഹലിനേക്കാള്‍ കഴിവുണ്ട്. കുല്‍ദീപിന് 43 മത്സരങ്ങളില്‍ 86 വിക്കറ്റുകളുണ്ട്.

മൊഹാലി: കഴിഞ്ഞ ഒന്നര വര്‍ഷത്തോളം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന താരങ്ങളാണ് ഋഷഭ് പന്തും യൂസ്‌വേന്ദ്ര ചാഹലും. വിക്കറ്റുകള്‍ നേടുന്നതല്‍ കുല്‍ദീപിന് ചാഹലിനേക്കാള്‍ കഴിവുണ്ട്. കുല്‍ദീപിന് 43 മത്സരങ്ങളില്‍ 86 വിക്കറ്റുകളുണ്ട്. ചാഹലാവട്ടെ 31 മത്സരങ്ങളില്‍ 46 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന് കുല്‍ദീപിനെയാണ് ഏറെ ബോധിച്ചത്. അദ്ദേഹം അത് പറയുകയും ചെയ്തു...

ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ ബൗളിങ് രീതിയോടാണ് ഹെയ്ഡന്‍ കുല്‍ദീപിനെ താരതമ്യപ്പെടുത്തിയത്. ഹെയ്ഡന്‍ തുടര്‍ന്നു... ലെഗ് സ്പിന്നര്‍മാര്‍ക്ക് ഒരുപാട് വ്യത്യസ്തകള്‍ കൊണ്ടുവരാന്‍ സാധിക്കും. കുല്‍ദീപിനെ നോക്കൂ... അയാളുടെ ശക്തി എത്ര ദൂരം പന്ത് തിരിക്കാന്‍ കഴിയും എന്നല്ല. വോണിന്റെ പന്തുകള്‍ എങ്ങനെയാണോ ബാറ്റ്‌സ്മാനിലേക്ക് എത്തുന്നത്. അതുപോലെയാണ്. അന്തരീക്ഷത്തില്‍ ആവശ്യമായ ടേണ്‍ കുല്‍ദീപിന്റെ പന്തുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഹെയ്ഡന്‍ പറഞ്ഞു. 

എന്നാല്‍ ചാഹല്‍ ഒരു സ്റ്റംപ് ടു സ്റ്റംപ് ബൗളറാണെന്ന് ഹെയ്ഡന്‍ പറഞ്ഞു. ഇടങ്കയ്യനാണെന്നുള്ളതും കുല്‍ദീപിനെ വേറിട്ട് നിര്‍ത്തുന്നുവെന്ന് ഹെയ്ഡന്‍ വ്യക്തമാക്കി.

click me!