തോളിനേറ്റ പരിക്ക്; കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി

Published : Mar 11, 2019, 07:24 PM ISTUpdated : Mar 11, 2019, 07:28 PM IST
തോളിനേറ്റ പരിക്ക്; കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി

Synopsis

തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന് വിധേയമാക്കി. വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ മൂന്നാംദിനം  ഫില്‍ഡിംഗിനിടെയാണ് വില്യംസണ് ഇടത് തോളിന് പരിക്കേറ്റത്.

വെല്ലിങ്‌ടണ്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണെ സ്‌കാനിംഗിന്  വിധേയമാക്കി. വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ മൂന്നാംദിനം ഫില്‍ഡിംഗിനിടെയാണ് വില്യംസണ് ഇടത് തോളിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വകവെക്കാതെ ബാറ്റിംഗിനിറങ്ങിയ കിവീസ് നായകന്‍ 74 റണ്‍സെടുത്തിരുന്നു. 

ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിനം വില്യംസണ്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. വില്യംസണിന്‍റെ അഭാവത്തില്‍ ടിം സൗത്തിയാണ് താല്‍ക്കാലികമായി ടീമിനെ നയിക്കുന്നത്. 

വെല്ലിങ്‌ടണ്‍ ടെസ്റ്റില്‍ കിവീസ് ജയ പ്രതീക്ഷയിലാണ്. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 211 പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആറിന് 432 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലറുടെ ഇരട്ട സെഞ്ചുറിയാണ്(200) ശ്രദ്ധേയം. ഒരുദിനം കൂടി ശേഷിക്കെ ബംഗ്ലാദേശ് മൂന്നിന് 80 എന്ന നിലയിലാണ്. ആതിഥേയരെ ബാറ്റിങ്ങിനയക്കണമെങ്കില്‍ ബംഗ്ലാദേശിന് ഇനിയും 141 റണ്‍സ് കൂടി വേണം. മുഹമ്മദ് മിഥുന്‍ (25), സൗമ്യ സര്‍ക്കാര്‍ (12) എന്നിവരാണ് ക്രീസില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യയെ വെന്റിലേറ്ററിലാക്കി വിന്‍ഡീസിന്റെ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ്; സെമിയിലെത്താന്‍ ചില്ലറ കളിയൊന്നും പോര
സിംബാബ്‌വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം