Latest Videos

വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിനൊപ്പം ദുബായില്‍; പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് എത്തില്ലെന്ന് സൂചന

By Web TeamFirst Published Aug 24, 2022, 6:03 PM IST
Highlights

ലക്ഷ്മണിനോട് ദുബായില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ദ്രാവിഡ് ദുബായിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ദുബായ്: ഏഷ്യാ കപ്പിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക വിവിഎസ് ലക്ഷ്മണനെന്ന് സൂചന. അദ്ദേഹം ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ഇറങ്ങുകയായിരുന്നു. സ്ഥിരം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. 

ഈ സാഹചര്യത്തില്‍ ലക്ഷ്മണിനോട് ദുബായില്‍ തങ്ങാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ദ്രാവിഡ് ദുബായിലെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ദ്രാവിഡ് കൊവിഡ് നെഗറ്റീവുന്ന സമയം ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

അവർ ചാറ്റ് ചെയ്യട്ടേ, എനിക്കിത് പ്രാർഥനയുടെ സമയം; ഖുർആനിൽ മുഴുകി മുഹമ്മദ് റിസ്വാൻ-ഹൃദയം കീഴടക്കി വീഡിയോ

''നിസാരമായ രോഗലക്ഷണങ്ങളെ ദ്രാവിഡിനുള്ളൂ. അതിനാല്‍ വിവിഎസ് ലക്ഷ്മണനെ പകരക്കാരനായി അയക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരാരെയിലുള്ള വിവിഎസ് ഇന്ന് ചിലപ്പോള്‍ ദുബായിലേക്ക് തിരിക്കും. ദ്രാവിഡിന്റെ സാഹചര്യം മെച്ചപ്പെടും വരെ കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ലക്ഷ്മണിനോട് ആവശ്യപ്പെടാവുന്നതാണ്. വീണ്ടും പരിശോധന നടത്താന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ദ്രാവിഡ്. ടീം ഇന്ത്യയുടെ അവസാന സിംബാബ്വെ പര്യടത്തില്‍ വിശ്രമത്തിലായിരുന്ന ദ്രാവിഡിന് പകരം ലക്ഷ്മണാണ് ടീമിനെ പരിശീലിപ്പിച്ചത്. ഇക്കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിനും ലക്ഷ്മണ്‍ കൂടെയുണ്ടായിരുന്നു. ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാന് എതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിന് വന്‍ നേട്ടം; ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍.

click me!