കഴിവില്ലാതെയല്ലല്ലോ ഇത്രയും എത്തിയത്, വിമര്‍ശകര്‍ക്ക് മറുപടിയുമായി വിരാട് കോലി

By Gopala krishnanFirst Published Aug 24, 2022, 6:46 PM IST
Highlights

ഇംഗ്ലണ്ടില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ഒരേ രീതിയില്‍ പുറത്തായത് തന്‍റെ പിഴവാണെന്ന് വിരാട് കോലി പറഞ്ഞു. ഇപ്പോള്‍ അതെല്ലാം പരിഹരിച്ച് മടങ്ങിവരാനുള്ള തയാറെടുപ്പിലാണെന്നും സ്റ്റാന്‍ സ്പോര്‍ട്സിന്‍റെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് കോലി വ്യക്തമാക്കി.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തോളം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ് വിരാട് കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ്. 2019നുശേഷം രാജ്യാന്തര സെഞ്ചുറികളില്ലാത്ത കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് ഒരേരീതിയില്‍ പുറത്തായി വിമര്‍ശകര്‍ക്ക് വടിക്കാനുള്ള അടി കൊടുത്തിരുന്നു. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം രണ്ട് മാസം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന കോലി ഏഷ്യാ കപ്പിലൂടെയാണ് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത്.

ഇംഗ്ലണ്ടില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് ഒരേ രീതിയില്‍ പുറത്തായത് തന്‍റെ പിഴവാണെന്ന് വിരാട് കോലി പറഞ്ഞു. ഇപ്പോള്‍ അതെല്ലാം പരിഹരിച്ച് മടങ്ങിവരാനുള്ള തയാറെടുപ്പിലാണെന്നും സ്റ്റാന്‍ സ്പോര്‍ട്സിന്‍റെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് കോലി വ്യക്തമാക്കി.

അവർ ചാറ്റ് ചെയ്യട്ടേ, എനിക്കിത് പ്രാർഥനയുടെ സമയം; ഖുർആനിൽ മുഴുകി മുഹമ്മദ് റിസ്വാൻ-ഹൃദയം കീഴടക്കി വീഡിയോ

ഇംഗ്ലണ്ടില്‍ കളിച്ച മത്സരങ്ങളിലെല്ലാം ഒരേ രീതിയില്‍ പുറത്തായ തെറ്റ് തിരുത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അതിനെ മറികടന്നെ പറ്റു. ഇപ്പോള്‍ നല്ല രീതിയില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് കഴിയുന്നുണ്ട്. പഴയതാളം വീണ്ടെടുത്തായും തോന്നുന്നു. ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ അങ്ങെനയായിരുന്നില്ല. നല്ല രീതിയില്‍ ബാറ്റ് ചെയ്യുന്നതായി എനിക്ക് തോന്നിയിരുന്നതേയില്ല. ഇംഗ്ലണ്ടില്‍ പറ്റിയ പിഴവുകള്‍ തിരുത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു. അത് മറികടക്കാനായെന്നാണ് വിശ്വാസം.

ഇപ്പോള്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ എനിക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല. ഇപ്പോള്‍ എന്‍റെ കളിയെക്കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിലും വ്യത്യസ്ത ബൗളിംഗ് നിരകള്‍ക്കെതിരെയും കളിച്ചാണ് ഞാന്‍ ഇവിടം വരെയെത്തിയത്. രാജ്യാന്തര ക്രിക്കറ്റില്‍ അത് ചെയ്യണമെങ്കില്‍ കഴിവില്ലാതെ പറ്റില്ലല്ലോ എന്നും വിമര്‍ശകര്‍ക്കുള്ള പരോക്ഷ മറുപടിയായി കോലി പറഞ്ഞു.

ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്ലിന് വന്‍ നേട്ടം; ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം

കഴിഞ്ഞുപോയ കാലത്തെയും അനുഭവങ്ങളെയും ഒരിക്കലും തള്ളിപറയില്ല.  ആ അനുഭവങ്ങള്‍ എന്നിലെ വ്യക്തിയെയും കളിക്കാരനെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അത് ഞാന്‍ ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമെ മുന്നോട്ടുപോകൂവെന്നും കോലി പറഞ്ഞു. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. മോശം ഫോമിലുള്ള കോലിക്ക് ഏഷ്യാ കപ്പില്‍ തിളങ്ങാനായില്ലെങ്കില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇടമുണ്ടായേക്കില്ലെന്ന സൂചനകളും ശക്തമാണ്.

click me!