
തൃത്താല: മുണ്ട് മടക്കി കുത്തി ക്രീസിലേക്ക് ബാറ്റുമായി ഇറങ്ങിവന്ന കളിക്കാരനെ കണ്ട് ആരാധകര്‍ ആദ്യമൊന്ന് അമ്പരന്നു. അതിനെക്കാള്‍ അമ്പരപ്പ് ക്രീസിലെത്തിയശേഷമുള്ള പ്രകടനം കണ്ടപ്പോഴായിരുന്നു. പറഞ്ഞുവരുന്നത് മന്ത്രി എം ബി രാജേഷിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിനെക്കുറിച്ചാണ്.
ഇന്നലെ തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിന്‍റെ സമ്മാനവിതരണത്തിനായി എത്തിയതായിരുന്നു മന്ത്രി. സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരോവര്‍ ബാറ്റ് ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. പക്ഷെ പ്രഫഷണൽ താരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു മന്ത്രി പിന്നീട് ക്രീസില്‍ നടത്തിയത്.
നേരിട്ട ആദ്യ പന്ത് തന്നെ പോയന്‍റിന് മുകളിലൂടെ പറത്തിയ മന്ത്രി കാണികളുടെ കൈയടി നേടി. അടുത്ത പന്തില്‍ ഒരു സ്ട്രൈറ്റ് ഡ്രൈവ്. അടുത്ത പന്തിനെ ഫ്രണ്ട് ഫൂട്ടില്‍ ലോംഗ് ഓണിന് മുകളിലൂടെ പറത്തി മന്ത്രി വീണ്ടും ഞെട്ടിച്ചു. അവിടം കൊണ്ടും തീര്‍ന്നില്ല, നാലാം പന്തില്‍ സൂര്യകുമാര്‍ യാദവിനെ വെല്ലുന്നൊരു ഉഗ്രന്‍ സ്വീപ് ഷോട്ട്. അടുത്ത പന്ത് പോയന്‍റിലേക്ക് തട്ടിയിട്ടു. അവസാന പന്ത് ഡിഫന്‍ഡ് ചെയ്ത മന്ത്രിയുടെ ക്ലാസിക് ബാറ്റിംഗ്.
മന്ത്രി എം ബി രാജേഷ് തന്നെയാണ് തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.ഇന്നലെ തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ സമ്മാനവിതരണത്തിൽ പങ്കെടുത്തിരുന്നു. ചെറുപ്പക്കാരുടെ ആവേശത്തിൽ പങ്കുചേർന്ന് ഒരോവർ ബാറ്റുചെയ്തപ്പോൾ എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!