ചരിത്രം കുറിച്ച് മെഹിദി ഹസൻ മിറാസ്; ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അപൂർവ്വ റെക്കോർഡ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരം

Published : Aug 16, 2026, 10:04 AM IST
Mehidy Hasan Miraz

Synopsis

തന്റെ 32-ാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലാണ് മെഹിദി ഈ അപൂർവ്വ ഡബിൾ (1,000+ റൺസും 100+ വിക്കറ്റും) പൂർത്തിയാക്കിയത്.

ഡാർവിൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റെടുത്ത് ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസ്. മത്സരത്തിന്‍റെ നാലാം ദിനം ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ കറക്കി വീഴ്ത്തിയ മിറാസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ 1,000 റൺസും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി.

മർറാറ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ അലക്സ് ക്യാരി, ബ്യൂ വെബ്സ്റ്റർ, ഓസീസ് നായകൻ പാറ്റ് കമ്മിൻസ്, നഥാന്‍ ലിയോണ്‍ എന്നിവരെ പുറത്താക്കിയാണ് മിറാസ് അഞ്ച് വിക്കറ്റ് തികച്ചതിനൊപ്പം റെക്കോർ‍ഡും സ്വന്തമാക്കിയത്. തായ്ജുൽ ഇസ്ലാമിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബംഗ്ലാദേശ് ബൗളർ കൂടിയാണ് മിറാസ്.

തന്റെ 32-ാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരത്തിലാണ് മെഹിദി ഈ അപൂർവ്വ ഡബിൾ (1,000+ റൺസും 100+ വിക്കറ്റും) പൂർത്തിയാക്കിയത്. നിലവിൽ 100 വിക്കറ്റുകളും 1,436 റൺസുമാണ് താരത്തിന്‍റെ പേരിലുള്ളത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിൻസ്, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ മാത്രം അന്താരാഷ്ട്ര താരം കൂടിയാണ് 28-കാരനായ മെഹിദി ഹസൻ മിറാസ്.

മത്സരത്തിൽ ബൗളിംഗിൽ മാത്രമല്ല, ബാറ്റിംഗിലും ബംഗ്ലാദേശിനായി താരം മിന്നും പ്രകടനമാണ് മെഹിദി പുറത്തെടുത്തത്. ഏഴാമനായി ഇറങ്ങി 154 പന്തിൽ 65 റൺസ് നേടിയ മിറാസിന്‍റെ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 426 റൺസ് പടുത്തുയർത്തിയത്. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 228 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട് സ്പെയിനിന് പിടി; തുടർ ജയങ്ങളില്‍ ഓസ്ട്രേലിയയുടെ ലോകറെക്കോർഡ് തകര്‍ത്തു
കെസിഎല്‍ സീസണ്‍ 3 ടീം ലോഞ്ച് തിങ്കളാഴ്ച്ച; ആവേശം പകരാന്‍ സഞ്ജു സാംസണും