ഏറ്റവും മികച്ച ഏഴ് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാര്‍ക്ക്; ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍

Published : Apr 08, 2020, 05:39 PM IST
ഏറ്റവും മികച്ച ഏഴ് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാര്‍ക്ക്; ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍

Synopsis

നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോലിയാണെന്ന് പറഞ്ഞ ക്ലാര്‍ക്ക് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സാങ്കേതികത്തികവൊത്ത ബാറ്റ്സ്മാനാണ് സച്ചിനെന്നും പറഞ്ഞു. 

സിഡ്നി: തനിക്കൊപ്പവും എതിരെയും കളിച്ചിട്ടുള്ളവരില്‍ ഏറ്റവും മികച്ച ഏഴ് ബാറ്റ്‌സ്മാൻമാരെ തെരഞ്ഞെടുത്ത ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാര്‍ക്ക് .ഇന്ത്യയിൽ നിന്ന് രണ്ട് പേരും ക്ലാർക്കിന്റെ പട്ടികയിലുണ്ട്. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്ലാര്‍ക്കിന്റെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ വിരാട് കോലിയാണെന്ന് പറഞ്ഞ ക്ലാര്‍ക്ക് താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സാങ്കേതികത്തികവൊത്ത ബാറ്റ്സ്മാനാണ് സച്ചിനെന്നും പറഞ്ഞു. സച്ചിനെ പുറത്താക്കാനാണ് ഏറ്റവുമധികം ബുദ്ധിമുട്ടെന്നും സച്ചിന്റെ ബാറ്റിംഗില്‍ എടുത്തുപറയത്തക്ക പിഴവുകളൊന്നുമില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

വിരാട് കോലിയുടെ ഏകദിന, ടി20 റെക്കോര്‍ഡുകള്‍ അനുപമമാണെന്നും സച്ചിന്റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഏകതാരം കോലിയാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലും കോലി തന്റെ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. സെഞ്ചുറികള്‍ നേടാനുള്ള കഴിവാണ് സച്ചിനും കോലിയും തമ്മിലുള്ള ഏറ്റവും വലിയ സാമ്യമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്, ജാക്വിസ് കാലിസ്, ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ, ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര എന്നിവരാണ് ക്ലാര്‍ക്കിന്റെ പട്ടികയില്‍ സച്ചിനെയും കോലിയെയും കൂടാതെ ഇടം പിടിച്ച മറ്റ് അഞ്ച് ബാറ്റ്സ്മാന്‍മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്