ധോണിയോ പോണ്ടിംഗോ; മികച്ച നായകനെ തെരഞ്ഞെടുത്ത് ഹസി

Published : Sep 21, 2019, 03:22 PM ISTUpdated : Sep 21, 2019, 03:43 PM IST
ധോണിയോ പോണ്ടിംഗോ; മികച്ച നായകനെ തെരഞ്ഞെടുത്ത് ഹസി

Synopsis

ഇരുവരിലെയും മികച്ച നായകന്‍ ആരെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം മൈക്ക് ഹസി. ഓസീസ് ടീമില്‍ പോണ്ടിംഗിന് കീഴിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട് ഹസി

സിഡ്‌നി: ലോക ക്രിക്കറ്റിലെ മികച്ച നായകന്‍മാരില്‍ രണ്ടുപേരാണ് റിക്കി പോണ്ടിംഗും എം എസ് ധോണിയും. ഇരുവരുടെയും ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ഇത് തെളിയിക്കുന്നു. ധോണിക്ക് കീഴില്‍ ഇന്ത്യ ടി20, ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. പോണ്ടിംഗിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് 2003ലും 2007ലും ലോകകപ്പുയര്‍ത്തി. 

ഇരുവരിലെയും മികച്ച നായകന്‍ ആരെന്ന് പറയുകയാണ് ഓസീസ് ഇതിഹാസം മൈക്ക് ഹസി. ഓസീസ് ടീമില്‍ പോണ്ടിംഗിന് കീഴിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിക്ക് കീഴിലും കളിച്ചിട്ടുണ്ട് ഹസി. 'ആരാണ് മികച്ചതെന്ന് പറയുക എളുപ്പമല്ല. എന്നാല്‍ മികച്ച നായകന്‍ റിക്കിയാണെന്ന് എനിക്ക് പറയാനാവും. ധോണിക്ക് കീഴില്‍ ഞാന്‍ ഏകദിനം കളിച്ചിട്ടില്ല. അതിനാല്‍ പോണ്ടിംഗിനെയാണ് തെരഞ്ഞെടുക്കുക'യെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് ഹസി പറഞ്ഞു. 

ധോണിക്ക് കീഴില്‍ ഇന്ത്യ 199 ഏകദിനങ്ങളില്‍ 110 മത്സരങ്ങളില്‍ ജയിച്ചു. റിക്കി പോണ്ടിംഗാവട്ടെ 229 മത്സരങ്ങളില്‍ കങ്കാരുക്കളെ നയിച്ചപ്പോള്‍ 164 മത്സരങ്ങളില്‍ ജയിപ്പിക്കാനായി. ഏകദിനത്തില്‍ ധോണിയുടെ വിജയശരാശരി 59.52ഉം പോണ്ടിംഗിന്‍റേത് 76.14ഉം ആണ്. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 80 മത്സരങ്ങളില്‍ 58 ജയവും 75.00 വിജയശരാശരിയുമുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം