ലോകത്തെ മികച്ച നാല് ബാറ്റ്സ്‌മാന്‍മാരെ പ്രഖ്യാപിച്ച് അഫ്രീദി; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം!

Published : Sep 21, 2019, 02:25 PM IST
ലോകത്തെ മികച്ച നാല് ബാറ്റ്സ്‌മാന്‍മാരെ പ്രഖ്യാപിച്ച് അഫ്രീദി; ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം!

Synopsis

മൊഹാലി ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയശില്‍പിയായ കോലിയെ പ്രശംസിച്ച് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തി പാക്കിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത് എന്നിവര്‍ക്കൊപ്പം പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെയും ഉള്‍പ്പെടുത്തിയാണ് അഫ്രീദിയുടെ പട്ടിക. 

ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അഫ്രീദിയുടെ പ്രതികരണം. ഇഷ്ടപ്പെട്ട ബാറ്റ്സ്‌മാന്‍റെ പേര് ചോദിച്ചപ്പോഴാണ് നാല് താരങ്ങളുടെ പട്ടിക അഫ്രീദി പുറത്തുവിട്ടത്. എന്നാല്‍ കോലിയെയോ ബാബറിനെയോ കൂടുതല്‍ ഇഷ്ടം എന്ന മറ്റൊരു ആരാധകന്‍റെ ചോദ്യത്തിന് 'രണ്ടുപേരെയും' എന്നായിരുന്നു അഫ്രീദിയുടെ മറുപടി. 

മൊഹാലി ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ വിജയശില്‍പിയായ കോലിയെ പ്രശംസിച്ച് അഫ്രീദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'അഭിനന്ദനങ്ങള്‍ വിരാട് കോലി. നിങ്ങളൊരു വിഖ്യാത താരമാണ്. മികവ് തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിങ്ങള്‍ ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കുക'- എന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്