ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

By Asianet MalayalamFirst Published Aug 11, 2021, 10:33 PM IST
Highlights

നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റെ വീഴ്ത്താനായിരുന്നുള്ളു. ബ്രോഡിന്‍റെ പകരക്കാരനായി ഏകദിന സ്പെഷലിസ്റ്റായ സാഖിബ് മെഹമൂദിനെ ഇംഗ്ലണ്ട് ടീമിലെടുത്തിട്ടുണ്ട്.

ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പരിക്ക്. പരിശീലനത്തിനിടെ തുടയില്‍ പരിക്കേറ്റ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പരിശീലനത്തിനിടെ കാല്‍ വഴുതിയാണ് ബ്രോഡിന് പരിക്കേറ്റത്.

നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റെ വീഴ്ത്താനായിരുന്നുള്ളു. ബ്രോഡിന്‍റെ പകരക്കാരനായി ഏകദിന സ്പെഷലിസ്റ്റായ സാഖിബ് മെഹമൂദിനെ ഇംഗ്ലണ്ട് ടീമിലെടുത്തിട്ടുണ്ട്.

Speedy recovery, 🙏

🏴󠁧󠁢󠁥󠁮󠁧󠁿 🇮🇳

— England Cricket (@englandcricket)

അതേസമയം, നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ജെയിംസ് ആന്‍ഡേഴ്സണും  നാളെ ലോര്‍ഡ്സില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്. പേശിവലിവിനെത്തുടര്‍ന്ന് ആന്‍ഡേഴ്സണ്‍ ഇന്ന് ഇംഗ്ലണ്ടിന്‍റെ പരിശീലനത്തിനെത്തിയില്ല.

ഇന്ത്യന്‍ ടീമിനെയും പരിക്ക് അലട്ടുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ കളിച്ച ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേശിവലിവിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ഠാക്കൂരിന് പകരം അശ്വിനാവും അന്തിമ ഇലവനിലെത്തുക എന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!