മിസ്ബ-ഉല്‍-ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു

Published : Sep 01, 2026, 05:34 PM IST
Misbah ul Haq

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് മിസ്ബ-ഉല്‍-ഹഖ് രാജിവെച്ചു. കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് കാരണം.

ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിസ്ബ ഉല്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു. മിസ്ബ തന്റെ രാജി പിസിബിക്ക് കൈമാറിയിട്ടുണ്ട്. ലോര്‍ഡ്‌സ് ടെസ്റ്റിലെ ദയനീയ തോല്‍വിയെത്തുടര്‍ന്ന് ഏഴ് ടെസ്റ്റ് താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് മിസ്ബയുടെ രാജി.

ഈ മാറ്റങ്ങള്‍ വരുത്തിയ രീതിയിലും, കളിക്കാരെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനത്തിന് പിന്നിലെ ചര്‍ച്ചകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതിലും മിസ്ബ കടുത്ത അതൃപ്തിയിലായിരുന്നു. അവസാന ടെസ്റ്റിന് മുന്നോടിയായി പിസിബി സ്റ്റാഫിലും വലിയ അഴുമണികള്‍ നടത്തിയിട്ടുണ്ട്. റെഡ് ബോള്‍ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് സര്‍ഫ്രാസ് അഹമ്മദ്, ഫാസ്റ്റ് ബൗളിംഗ് കോച്ച് സ്ഥാനത്തുനിന്ന് ഉമര്‍ ഗുലിനെയും ഒഴിവാക്കി. എഡ്ജ്ബാസ്റ്റണില്‍ സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ നടക്കുന്ന അവസാന ടെസ്റ്റില്‍ വൈറ്റ് ബോള്‍ ഹെഡ് കോച്ച് മൈക്ക് ഹെസ്സണും ബൗളിംഗ് കോച്ച് ആഷ്ലി നോഫ്‌കെയും ടീമിന്റെ ചുമതല വഹിക്കും.

കഴിഞ്ഞ മാര്‍ച്ചിലാണ് മിസ്ബ പിസിബി സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയും വെസ്റ്റ് ഇന്‍ഡീസിനെതിരായ സമനിലയും പാകിസ്ഥാന്‍ ക്രിക്കറ്റിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 2-0ത്തിന് പിന്നിലാണ്. പരമ്പര തൂത്തുവാരാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനെ ടീം കാണുന്നത്. മുന്‍പ് പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായും ഹെഡ് കോച്ചായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് മിസ്ബ-ഉല്‍-ഹഖ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്ത്, അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ
പാക് ക്രിക്കറ്റിന്‍റെ തകര്‍ച്ചക്ക് കാരണം ബാബർ അസമും ഷഹീൻ അഫ്രീദിയും തമ്മിലുള്ള ഭിന്നതയെന്ന് മുന്‍ താരം