ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്ത്, അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ

Published : Sep 01, 2026, 02:37 PM IST
Shardul Thakur

Synopsis

കഴിഞ്ഞ 2025-26 സീസണിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദുൽ താക്കൂർ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്.

മുംബൈ: അടുത്ത രഞ്ജി ട്രോഫി സീസണിൽ മുംബൈ ടീമിനെ 34-കാരനായ സിദ്ധേഷ് ലാഡ് നയിക്കും. നിലവിലെ നായകനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഷാർദുൽ താക്കൂറിന് പകരമാണ് സിദ്ധേഷ് ലാഡിനെ പുതിയ ക്യാപ്റ്റനായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുത്തത്. ഷാർദുലിന്‍റെ ജോലിഭാരം കുറക്കുക്കുന്നതിന്‍റെ ഭാഗമായാണ് നായകസ്ഥാനത്ത് ഈ അടിയന്തര മാറ്റം വരുത്തിയതെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ 2025-26 സീസണിൽ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദുൽ താക്കൂർ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തത്. ഷാർദുലിന്‍റെ മികവിനു കീഴിൽ മുംബൈ കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയിരുന്നു. ഒക്ടോബർ 11-ന് ആരംഭിക്കുന്ന പുതിയ രഞ്ജി സീസണിലെ ആദ്യ മത്സരത്തിൽ ചണ്ഡീഗഡാണ് മുംബൈയുടെ എതിരാളികൾ.

ഗോവയിൽ നിന്ന് ഒരു വർഷത്തെ കൂളിംഗ് ഓഫ് പീരീഡിന് ശേഷം 2024-25 സീസണിലാണ് സിദ്ധേഷ് ലാഡ് മുംബൈ ടീമിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ രഞ്ജി സീസണിൽ ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് ലാഡ് പുറത്തെടുത്തത്. കളിച്ച 8 മത്സരങ്ങളിൽ നിന്ന് 5 സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയുമടക്കം 77.40 ശരാശരിയിൽ 774 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ മിന്നുന്ന ഫോമും അനുഭവസമ്പത്തുമാണ് താരത്തെ ക്യാപ്റ്റൻസിയിലേക്ക് നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക് ക്രിക്കറ്റിന്‍റെ തകര്‍ച്ചക്ക് കാരണം ബാബർ അസമും ഷഹീൻ അഫ്രീദിയും തമ്മിലുള്ള ഭിന്നതയെന്ന് മുന്‍ താരം
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്