ശക്തമായ പേസ് നിര, അതിനൊത്ത ബാറ്റര്‍മാരും; ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Jan 01, 2026, 12:24 PM IST
Pat Cummins

Synopsis

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മിച്ചല്‍ മാര്‍ഷ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റിനായി പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്ന ശക്തമായ 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ മിച്ചല്‍ മാര്‍ഷ് നയിക്കും. സീനിയര്‍ പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. സ്പിന്നിനെ സഹായിക്കുന്ന പിച്ചായതിനാല്‍ കൂടുതല്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്യൂ കുനെമാന്‍, ആദം സാംപ എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട് എന്നിവരും സഹായത്തിനുണ്ടാവും. മിച്ചല്‍ സ്റ്റാര്‍ക്ക് വിരമിച്ചതിനാല്‍ ജോഷ് ഹേസല്‍വുഡാണ് പേസ് നിരയുടെ കുന്തമുന. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവരും ടീമിലുണ്ട്.

ഓസ്ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.

അതേസമയം, കമ്മിന്‍സിന്റെ പങ്കാളിത്തം ഉറപ്പായിട്ടില്ല. പുറം വേദനയെ തുടര്‍ന്ന് ആഷസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കമ്മിന്‍സ് കളിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റിലേക്ക് അദ്ദേഹം തിരിച്ചെത്തി. പിന്നാലെ നാലാം ടെസ്റ്റില്‍ നിന്ന് പിന്മാറി. അദ്ദേഹത്തിന്‍ ഇനിയും സ്‌കാനിംഗ് ബാക്കിയുണ്ട്. അന്തിമ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ ലഭ്യത ഈ സ്‌ക്‌നിംഗിന് ശേഷം മാത്രമെ അറിയാന്‍ സാധിക്കൂ. കമ്മിന്‍സിനൊപ്പം ഹേസല്‍വുഡും ടിം ഡേവിഡും പരിക്കിന്റെ പിടിയിലാണ്.

എന്നിരുന്നാലും മൂവരും ആരോഗ്യം വീണ്ടെടുക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെലക്ടര്‍മാരുടെ ചെയര്‍മാന്‍ ജോര്‍ജ്ജ് ബെയ്ലി പറഞ്ഞു. കൂടാതെ മൂവരും ടൂര്‍ണമെന്റിന് മുമ്പ് ഫിറ്റ്‌നസ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന 2026; ഏകദിന ലോകകപ്പിനുണ്ടാകുമോ ഇതിഹാസങ്ങള്‍?
ടി20 ലോകകപ്പും ഐപിഎല്ലും; 2026 സഞ്ജു സാംസണ്‍ തൂക്കുമോ?