മിഥാലിക്ക് മറ്റൊരു പൊന്‍തൂവല്‍; 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

By Web TeamFirst Published Mar 12, 2021, 1:41 PM IST
Highlights

ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണ്‍സുമാണ് മിഥാലിയുടെ സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതയാണ് മിഥാലി.
 

ലഖ്‌നൗ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത താരമായി മിഥാലി രാജ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലാണ് മിഥാലി രാജ് അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 36 റണ്‍സെടുത്ത് മിഥാലി പുറത്തായി. ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സും ട്വന്റി20യില്‍ നിന്ന് 2364 റണ്‍സും 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 663 റണ്‍സുമാണ് മിഥാലിയുടെ സമ്പാദ്യം. അന്താരാഷ്ട്ര തലത്തില്‍ 10000 റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതയാണ് മിഥാലി. ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ട് എഡ്വാഡാണ് ആദ്യമായി 10000 റണ്‍സ് നാഴികക്കല്ല് പിന്നിടുന്ന വനിത.

Heartiest congratulations Mithali on completing 1️⃣0️⃣,0️⃣0️⃣0️⃣ runs in International Cricket.

Terrific achievement... 👏🏻
Keep going strong! 💪🏻 pic.twitter.com/1D2ybiVaUt

— Sachin Tendulkar (@sachin_rt)

1999ലാണ് മിഥാലി അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അയര്‍ലന്‍ഡിനെതിരെയായിരുന്നു ആദ്യമത്സരം. 212 ഏകദിന മത്സരങ്ങളില്‍നിന്നായി ഏഴ് സെഞ്ച്വറിയും 54 അര്‍ധസെഞ്ച്വറിയും നേടി. സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള താരങ്ങള്‍ മിഥാലിക്ക് ആശംസയുമായി രംഗത്തെത്തി.
 

click me!