'ആ രണ്ട് ടീമുകള്‍ ഇവയാണ്'; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മിതാലി രാജ്

Published : Nov 02, 2022, 10:08 AM IST
'ആ രണ്ട് ടീമുകള്‍ ഇവയാണ്'; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് മിതാലി രാജ്

Synopsis

എന്നാല്‍ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെമി ഫൈനൽ ലൈനപ്പ് നിശ്ചയിക്കുക മിതാലി പ്രവചിക്കും പോലെ എളുപ്പമല്ല. ഗ്രൂപ്പ് ഒന്നിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ന്യുസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് പോയിന്‍റ് വീതം നേടിയതിനാൽ അവസാന മത്സരഫലം അനുസരിച്ചാകും ഭാവി. നാലു പോയിന്‍റുള്ള ശ്രീലങ്കയ്ക്കും സെമിപ്രതീക്ഷ നിലനിൽക്കുന്നുണ്ട്.

മെല്‍ബണ്‍: ടി20 ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ പ്രവചിച്ച് ഇന്ത്യൻ വനിതാ ടീമിന്‍റെ മുൻ ക്യാപ്റ്റന്‍ മിതാലി രാജ്. ഗ്രൂപ്പ് ഒന്നിൽ നിന്ന് ന്യൂസിലൻഡിനൊപ്പം, ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ സെമിയിലെത്തും. രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് മുന്നേറും. സെമിയിൽ ഇന്ത്യയും ന്യൂസിലൻഡും ജയിക്കുമെന്നും മിതാലി രാജ് സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പങ്കെടുത്ത് പ്രവചിച്ചു.

എന്നാല്‍ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെമി ഫൈനൽ ലൈനപ്പ് നിശ്ചയിക്കുക മിതാലി പ്രവചിക്കും പോലെ എളുപ്പമല്ല. ഗ്രൂപ്പ് ഒന്നിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ന്യുസീലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് പോയിന്‍റ് വീതം നേടിയതിനാൽ അവസാന മത്സരഫലം അനുസരിച്ചാകും ഭാവി. നാലു പോയിന്‍റുള്ള ശ്രീലങ്കയ്ക്കും സെമിപ്രതീക്ഷ നിലനിൽക്കുന്നുണ്ട്.

ടി20 ലോകകപ്പ്: ബംഗ്ലാ കടുവകള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ വമ്പന്‍ റെക്കോര്‍ഡിനരികെ കോലിയും സൂര്യയും

പട്ടികയിൽ മുന്നിലുള്ള ന്യുസീലൻഡിന് മികച്ച റൺറേറ്റ് പ്രതീക്ഷ നൽകുമ്പോൾ നെഗറ്റീവ് റൺറേറ്റ് മറികടക്കാൻ അവസാന മത്സരത്തിൽ വമ്പൻജയമാകും ഓസ്ട്രേലിയയുടെ ലക്ഷ്യം. അവസാന റൗണ്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിന് ശ്രീലങ്കയും ന്യുസീലൻഡിന് അയർലൻഡും ഓസ്ട്രേലിയക്ക് അഫ്ഗാനിസ്ഥാനുമാണ് എതിരാളികൾ.അട്ടിമറിക്ക് കെൽപ്പുള്ളവരായതിനാൽ ന്യുസീലൻഡിനും ഓസ്ട്രേലിയക്കും മത്സരം ഏകപക്ഷീയമാകില്ലെന്നുറപ്പ്. ഇംഗ്ലണ്ടിനെ തോൽപ്പിച്ചാലും മറ്റ് മത്സരഫലം അനുസരിച്ചാകും ശ്രീലങ്കയുടെ ഭാവി.

ടി20 ലോകകപ്പ് ഗ്രൂപ്പ് ഒന്ന് ഫോട്ടോഫിനിഷിലേക്ക്; ശ്രീലങ്ക ഉള്‍പ്പെടെ നാല് ടീമുകള്‍ക്കും സാധ്യത, കണക്കൂകളിലൂടെ

ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിലും സെമിലൈനപ്പ് ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും നിലവിലെ ഫോം വെച്ച് മിതാലി പ്രവചിക്കും പോലെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ മിതാലി രാജ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിലൂടെ കമന്‍റേറ്ററായി അരങ്ങേറ്റം കുറിച്ചിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നിരാശപ്പെടുത്തി വീണ്ടും ശുഭ്മാന്‍ ഗില്‍, സൂര്യകുമാറിനും അടിതെറ്റി, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍, സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ ഇടമില്ല