അവസാന റൗണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ശ്രീലങ്കയും ന്യുസീലന്‍ഡിന് അയര്‍ലന്‍ഡും ഓസ്‌ട്രേലിയക്ക് അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും അട്ടിമറിക്ക് കെല്‍പ്പുള്ളവരായതിനാല്‍ ന്യുസീലന്‍ഡിനും ഓസ്‌ട്രേലിയക്കും മത്സരം ഏകപക്ഷീയമാകില്ലെന്നുറപ്പ്.

ബ്രിസ്‌ബേന്‍: ട്വന്റി 20 ലോകകപ്പില്‍ മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് പോകുമ്പോഴും സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായിട്ടില്ല. ഗ്രൂപ്പ് ഒന്നില്‍ കാര്യങ്ങള്‍ ഒരു ടീമിനും എളുപ്പമല്ല. അവസാന മത്സരങ്ങള്‍ക്ക് ടീമുകളെത്തുക കൃത്യമായ കണക്കുകൂട്ടലുകളോടയൊവുമെന്നതില്‍ സംശയമില്ല. മഴ കൊണ്ടുപോയ നാല് മത്സരങ്ങള്‍. ഏവരെയും ഞെട്ടിച്ച അട്ടിമറികള്‍. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടം അവസാന മത്സരങ്ങളിലേക്ക് പോകുമ്പോഴും സെമിലൈനപ്പ് പ്രവചിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. 

മൂന്ന് കളികള്‍ മഴയില്‍ മുങ്ങിയതാണ് ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയാക്കിയത്. ന്യുസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് പോയിന്റ് വീതം നേടിയതിനാല്‍ അവസാന മത്സരഫലം അനുസരിച്ചാകും ഭാവി. നാല് പോയിന്റുള്ള ശ്രീലങ്കയ്ക്കും സെമിപ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്. പട്ടികയില്‍ മുന്നിലുള്ള ന്യുസീലന്‍ഡിന് മികച്ച റണ്‍റേറ്റ് പ്രതീക്ഷ നല്‍കുമ്പോള്‍ നെഗറ്റീവ് റണ്‍റേറ്റ് മറികടക്കാന്‍ അവസാനമത്സരത്തില്‍ വന്പന്‍ജയമാകും ഓസ്‌ട്രേലിയയുടെ ലക്ഷ്യം. 

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ റസ്റ്റ്‌റന്റ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടിത്തം

അവസാന റൗണ്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ശ്രീലങ്കയും ന്യുസീലന്‍ഡിന് അയര്‍ലന്‍ഡും ഓസ്‌ട്രേലിയക്ക് അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും അട്ടിമറിക്ക് കെല്‍പ്പുള്ളവരായതിനാല്‍ ന്യുസീലന്‍ഡിനും ഓസ്‌ട്രേലിയക്കും മത്സരം ഏകപക്ഷീയമാകില്ലെന്നുറപ്പ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും മറ്റ് മത്സരഫലം അനുസരിച്ചാകും ശ്രീലങ്കയുടെ ഭാവി. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലും സെമി ലൈനപ്പ് ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് 20 റണ്‍സിന് ജയിച്ചിരുന്നു. ബ്രിസ്ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. ജോസ് ബട്ലര്‍ (73), അലക്സ് ഹെയ്ല്‍സ് (52) എന്നിവരാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനാണ് സാധിച്ചത്. 

62 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമായി. റണ്‍റേറ്റില്‍ കിവീസാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്.