അടുത്ത തലമുറയിലെ ഫാബ് ഫോറിനെ തെരഞ്ഞെടുത്ത് മൊയീൻ അലിയും ആദില്‍ റഷീദും, 2 ഇന്ത്യൻ താരങ്ങള്‍ പട്ടികയില്‍

Published : Aug 25, 2025, 01:02 PM IST
India Vs England Test

Synopsis

ലോക ക്രിക്കറ്റിലെ പുതിയ ഫാബ് ഫോർ ആരെന്ന് പ്രവചിച്ച് ഇംഗ്ലണ്ട് താരങ്ങൾ. മൊയീൻ അലിയും ആദിൽ റഷീദും തെരഞ്ഞെടുത്ത പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടം നേടി.

ലണ്ടൻ: ലോക ക്രിക്കറ്റിലെ ഫാബ് ഫോറായിരുന്നു വിരാട് കോലിയും സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസണും ജോ റൂട്ടും അടങ്ങുന്ന നാല്‍വര്‍ സംഘം. ഇതില്‍ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഫാബ് ഫോറില്‍ ഇനി മൂന്ന് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലിയും ആദില്‍ റഷീദും. ഇരുവരുടെയും ലിസ്റ്റില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ ഇടം നേടിയെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ താരങ്ങളായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയും അടങ്ങുന്നതാണ് മൊയീന്‍ അലി തെരഞ്ഞെടുത്ത ഫാബ് ഫോര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്ത പ്രകടനത്തെയും മൊയീന്‍ അലി പ്രകീര്‍ത്തിച്ചു. ഗില്‍ കളിക്കുന്ന രീതിയും ഷോട്ട് സെലക്ഷനും അനായാസയതും ചില ഷോട്ടുകള്‍ കളിക്കാനുള്ള പ്രത്യേക കഴിവുമാണ് ഇന്ത്യൻ ക്യാപ്റ്റനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും മൊയീന്‍ അലി പറഞ്ഞു.

വിദേശപിച്ചുകളില്‍ മികവ് കാട്ടുന്ന യശസ്വി ജയ്സ്വാളിനെ താന്‍ എന്തായാലും ഫാബ് ഫോറില്‍ ഉൾപ്പെടുത്തുമെന്നും മൊയീന്‍ അലി വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ മാത്രമല്ല കടുപ്പമേറിയ ഓസ്ട്രേലിയന്‍ പിച്ചുകളിലും ജയ്സ്വാള്‍ മികവ് കാട്ടിയെന്നും നിവലില്‍ ബലഹീനതകളൊന്നുമില്ലാത്ത കളിക്കാരനാണ് ജയ്സ്വാളെന്നും മൊയീന്‍ അലി പറഞ്ഞു.

ഹാരി ബ്രൂക്കും രച്ചിന്‍ രവീന്ദ്രയും അടങ്ങുന്നതാണ് തന്‍റെ ഫാബ് ഫോറെന്നും മൊയീന്‍ അലി പറഞ്ഞു. എന്നാല്‍ ആദില്‍ റഷീദ് തെരഞ്ഞെടുത്ത ഫാബ് ഫോറില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ക്കൊപ്പം രണ്ട് ഇംഗ്ലണ്ട് താരങ്ങളാണ് ഇടം നേടിയെന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയെ ഒഴിവാക്കിയ ആദില്‍ റഷീദ് പകരം ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബേഥലിനാണ് ഫാബ് ഫോറില്‍ ഇടം നല്‍കിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്
മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍