മൂന്നില്‍ മൂന്നും ജയിച്ച് സാംസണ്‍ ബ്രദേഴ്സിന്‍റെ ബ്ലൂ ടൈഗേഴ്സ്, തൊട്ടുപിന്നില്‍ തൃശൂര്‍ ടൈറ്റന്‍സ്

Published : Aug 25, 2025, 10:05 AM IST
Kochi Blue Tigers

Synopsis

മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്  മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് നാലാമതും ട്രിവാന്‍ഡ്രം റോയൽസ് അ‍ഞ്ചാമതുമാണ്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്‍റെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്‍റ് പട്ടികയില്‍ മുന്നിലെത്തി സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്. കളിച്ച മൂന്ന് കളികളും ജയിച്ച് ആറ് പോയന്‍റുമായാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ സച്ചിന്‍ ബേബിയുടെ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ അവസാന പന്തില്‍ കീഴടക്കി ആവേശജയം സ്വന്തമാക്കിയതോടെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. +1.980 എന്ന മികച്ച നെറ്റ് റണ്‍റേറ്റും കൊച്ചി ബ്ലൂ ടൈഗേഴ്സിനുണ്ട്.

രണ്ടാം സ്ഥാനത്ത് സിജോമോന്‍ ജോസഫ് നയിക്കുന്ന തൃശൂര്‍ ടൈറ്റന്‍സാണ്. കളിച്ച രണ്ട് കളികളില്‍ രണ്ടും ജയിച്ച ടൈറ്റന്‍സ് ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സിനെ നേരിടും. ഈ കളി ജയിച്ചാല്‍ ബ്ലൂ ടൈഗേഴ്സിന് ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ ടൈറ്റന്‍സിനാവും. കളിച്ച മൂന്ന് കളികളില്‍ ഓരോ ജയം വീതം നേടിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ഏരീസ് കൊല്ലം സെയ്‌ലേഴ്സും അദാനി ട്രിന്‍വാന്‍ഡ്രം റോയല്‍സും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.

മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്(-0.030) മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്സ്(-0.144) നാലാമതും ട്രിവാന്‍ഡ്രം റോയൽസ്(-1.224) അ‍ഞ്ചാമതുമാണ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ മുഹമ്മദ് അസറുദ്ദീന്‍ നയിക്കുന്ന ആലപ്പി റിപ്പിൾസാണ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ജയം നേടേണ്ടത് നിലവിലെ ചാമ്പ്യൻമാരായ സച്ചിന്‍ ബേബിയുടെ ഏരീസ്കൊല്ലം സെയ്‌ലേഴ്സിനും അനിവാര്യമാണ്. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആദ്യ ജയം നേടാനായാണ് ആലപ്പി റിപ്പിള്‍സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഹാനെയ്ക്കും രഘുവന്‍ഷിക്കും അര്‍ധ സെഞ്ച്വറി; മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍
പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ് പഴങ്കഥയായി; ഐപിഎല്ലില്‍ പുതിയ ചരിത്രം കുറിച്ച് സുനില്‍ നരെയ്ന്‍