
മൊഹാലി: മൊഹാലി ഏകദിനത്തില്‍ ശിഖര്‍ ധവാന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും അര്‍ദ്ധ സെഞ്ചുറി. ധവാന്‍ 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ 61 പന്തിലാണ് ഹിറ്റ്മാന്‍ അമ്പതിലെത്തിയത്. രോഹിതിന്‍റെ 40-ാം അര്‍ദ്ധ സെഞ്ചുറിയാണ് മൊഹാലിയില്‍ പിറന്നത്. വ്യക്തിഗത സ്‌കോര്‍ 52 പിന്നിട്ടതോടെ ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം ഇന്ത്യന്‍ താരമെന്ന നേട്ടവും ഹിറ്റ്‌മാന്‍ സ്വന്തമാക്കി.
23 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 136 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ധവാന്‍ 73 പന്തില്‍ 80റണ്‍സെടുത്തിട്ടുണ്ട്. ധവാന്‍ തകര്‍ത്തടിച്ച് തുടങ്ങിയപ്പോള്‍ രോഹിത് ക്ഷമയോടെയാണ് ബാറ്റിംഗാരംഭിച്ചത്. ആദ്യ പവര്‍പ്ലേയില്‍ ഇന്ത്യ 58 റണ്‍സെടുത്തു. 18-ാം ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. 15-ാം തവണയാണ് രോഹിതും ധവാനും 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം ജയം ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!