താങ്കള്‍ നന്നായി കളിച്ചു; ഹാര്‍ദിക്കിന്‍റെ ട്വിറ്റര്‍ പോസ്റ്റ് ഏറ്റെടുത്ത് മുന്‍ പാക് താരം മുഹമ്മദ് അമീര്‍

By Web TeamFirst Published Aug 30, 2022, 1:49 PM IST
Highlights

2018ലെ പരിക്കിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാള്‍. ഇതിനിടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തി.

ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരം പുറത്താവാതെ 17 പന്തില്‍ 33 റണ്‍സെടുക്കുകയും ചെയ്തു. രണ്ട് പന്ത് ബാക്കി നില്‍ക്കെ സിക്‌സടിച്ചാണ് താരം വിജയം ആഘോഷിച്ചത്. ഹാര്‍ദിക്കിനെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരങ്ങളായ വസിം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ രംഗത്തെത്തിയിരുന്നു.

മത്സരശേഷം ഹാര്‍ദിക്കിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. 2018ലെ ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് സ്ട്രെച്ചറില്‍ പുറത്തുപോകുന്ന ചിത്രത്തിനൊപ്പം മത്സരം ഫിനിഷ് ചെയ്ത ശേഷമുള്ള ഫോട്ടോയും ചേര്‍ത്താണ് ഹാര്‍ദിക് പോസ്റ്റിട്ടിരിക്കുന്നത്. അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. 'തിരിച്ചടികളേക്കാള്‍ മഹത്തരമാണ് മടങ്ങിവരവ്.' ഹാര്‍ദിക് കുറിച്ചിട്ടിരുന്നു. ചിത്രത്തിന് നിരവധി പേര്‍ പ്രതികരിച്ചു. ബോളിവുഡ് താരം വരുണ്‍ ധവാന്‍, വനിതാ ടെന്നിസ് താരം സാനിയ മിര്‍സ എന്നിവരെല്ലാം പ്രതികരിക്കുകയുണ്ടായി. 

'ഇത്ര ആവേശം വേണ്ടാ, കളമറിഞ്ഞ് കളിക്കൂ'; ഇന്ത്യയുടെ ബാറ്റിംഗ് ശൈലിയെ കടന്നാക്രമിച്ച് ഗംഭീറും അക്രവും

ഇപ്പോള്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍. ചിത്രം അമീര്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. 'നന്നായിട്ട് കളിച്ചു'വെന്നും അമീര്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. ട്വീറ്റ് വായിക്കാം...

2018ലെ പരിക്കിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ടീമിന് അകത്തും പുറത്തുമായി ഒരുപാട് നാള്‍. ഇതിനിടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തി. എന്നാല്‍ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടുനല്‍കുകയാണെന്ന് ഹാര്‍ദിക്ക് അറിയിച്ചു. പന്തെറിയാന്‍ പാകത്തില്‍ ശാരീരികക്ഷമത വീണ്ടെടുത്ത ശേഷം മാത്രമെ തിരിച്ചെത്തൂവെന്നും ഹാര്‍ദിക് പറഞ്ഞു.

Well played brother 👏 https://t.co/j9QPWe72fR

— Mohammad Amir (@iamamirofficial)

ശേഷം കഥ നടക്കുന്നത് ഐപിഎല്ലിലാണ്. മുംബൈ ഇന്ത്യന്‍സ് താരത്തെ ഒഴിവാക്കിയപ്പോള്‍ താരം പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനും ഹാര്‍ദിക്കായിരുന്നു. ടീമിന്റ പ്രഥമ ഐപിഎലില്‍ തന്നെ കിരീടം സമ്മാനിക്കാന്‍ ഹാര്‍ദിക്കിനായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാനും ഹാര്‍ദിക്കിനായി. തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ്.

click me!