വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി; ലോകകപ്പ് തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും

Published : May 21, 2020, 02:07 PM IST
വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമി; ലോകകപ്പ് തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും

Synopsis

ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം. കഴിഞ്ഞവര്‍ഷം നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാണ് ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്.

ഗയാന: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനല്‍ പോരാട്ടം. കഴിഞ്ഞവര്‍ഷം നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനത്തിനാണ് ട്വന്റി-20 ലോകകപ്പിന്റെ സെമിയില്‍ ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്.

ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസിനോട് നാലു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെയാണ് ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ നേരിടാന്‍ അവസരമൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ കിരീടത്തിന് അടുത്തെത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അവസാന ഓവറുകളിലാണ് കാലിടറിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തപ്പോള്‍ ഒമ്പത് റണ്‍സകലെ ഇന്ത്യ കിരീടം കൈവിട്ടു. അന്നത്തെ നിരാശമായ്ക്കാനുറച്ചാണ് ഹര്‍മന്‍പ്രീതും സംഘവും ഇംഗ്ലണ്ടിനെതിരെ സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.

23നാണ് ഇന്ത്യാ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം. ട്വന്റി-20 വനിതാ ലോകകപ്പില്‍ രണ്ടുവട്ടെ സെമിയിലെത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ഇംഗ്ലണ്ടിനെ കീഴടക്കിയാല്‍ ഹര്‍മന്‍പ്രീതിനെയും സംഘത്തെയും കാത്തിരിക്കുന്നത് പുതിയ ചരിത്രമാണ്.

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?