സൈഫുദീന്‍ തിരിച്ചെത്തി; സൂപ്പര്‍ താരം പുറത്ത്; ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

Published : Sep 10, 2019, 08:47 PM IST
സൈഫുദീന്‍ തിരിച്ചെത്തി; സൂപ്പര്‍ താരം പുറത്ത്; ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

Synopsis

ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീമില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദീന്‍റെ തിരിച്ചുവരവാണ് ശ്രദ്ധേയം

ധാക്ക: അഫ്‌ഗാനിസ്ഥാനും സിംബാബ്‌വെയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീമില്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് സൈഫുദീന്‍റെ തിരിച്ചുവരവാണ് ശ്രദ്ധേയം. ലോകകപ്പിനിടെ പരിക്കേറ്റ സൈഫുദീന്‍ പിന്നീട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിരുന്നില്ല. 

ടീമില്‍ സ്‌പിന്നര്‍ മെഹിദി ഹസന്‍ ഇടംപിടിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളിലായി രണ്ട് വിക്കറ്റ് മാത്രം വീഴ്‌ത്തിയതാണ് മെഹിദിയെ ഒഴിവാക്കാന്‍ കാരണം. നേരത്തെ അവധിയില്‍ പ്രവേശിച്ച സീനിയര്‍ താരം തമീം ഇക്‌ബാലിനെയും പരിഗണിച്ചില്ല. ആരിഫുള്‍ ഹഖ്, അബു ഹൈദര്‍, നജ്‌മുല്‍ ഇസ്ലാം, റൂബേല്‍ ഹൊസൈന്‍, അബു ജയ്യിദ് എന്നിവരും ടീമില്‍ ഇടംപിടിച്ചില്ല. 

ആദ്യ രണ്ട് ടി20ക്കുള്ള ബംഗ്ലാദേശ് ടീം 

Shakib Al Hasan (c), Liton Kumar Das, Soumya Sarkar, Mushfiqur Rahim, Mahmudullah, Afif Hossain, Mosaddek Hossain, Sabbir Rahman, Taijul Islam, Mahedi Hasan, Mohammad Saifuddin, Mustafizur Rahman, Yeasin Arafat

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം